ഖ​മേ​നി​യു​ടെ ചി​ത്രം ക​ത്തി​ച്ച് സി​ഗ​ര​റ്റ് കൊ​ളു​ത്തു​ന്നു: ഇ​റാ​നി​ൽ സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം പു​ത്ത​ൻ രൂ​പ​ത്തി​ൽ

ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ പു​തി​യ ത​ല​ത്തി​ലേ​ക്ക്. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ത്തി​ച്ച് അ​തി​ൽ​നി​ന്നു സി​ഗ​ര​റ്റ് കൊ​ളു​ത്തു​ന്ന സ്ത്രീ​ക​ളു​ടെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി​യാ​യാ​ണ് ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ക്സ്, ഇ​ൻ​സ്റ്റാ​ഗ്രാം, റെ​ഡ്ഡി​റ്റ് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്ത്.

ഇ​റാ​നി​ലെ ക​ർ​ക്ക​ശ​മാ​യ നി​യ​മ​ങ്ങ​ളെ​യും സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും ഒ​രേ​സ​മ​യം ചോ​ദ്യം ചെ​യ്യു​ന്ന പ്ര​തീ​കാ​ത്മ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണി​ത്. ഇ​റാ​നി​ൽ പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ ചി​ത്രം ന​ശി​പ്പി​ക്കു​ന്ന​ത് ക​ഠി​ന​മാ​യ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

അ​ത് പ​ര​സ്യ​മാ​യി ചെ​യ്തു​കൊ​ണ്ട് ത​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് സ്ത്രീ​ക​ളു​ടെ പ്ര​ഖ്യാ​പ​നം. സ്ത്രീ​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി​ക്കു​ന്ന​ത് ഇ​റാ​നി​ലെ യാ​ഥാ​സ്ഥി​തി​ക സ​മൂ​ഹം മോ​ശ​മാ​യാ​ണ് കാ​ണു​ന്ന​ത്.

നി​ർ​ബ​ന്ധി​ത ഹി​ജാ​ബ് നി​യ​മ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ത്ത​രം സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും ത​ള്ളി​ക്ക​ള​യു​ന്നു എ​ന്ന​താ​ണ് സ്ത്രീ​ക​ൾ പ​റ​യു​ന്ന​ത്. 2022-ൽ ​മ​ഹ്‌​സ അ​മി​നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ രീ​തി​ക​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​ത്.

നി​ല​വി​ൽ ഇ​റാ​ൻ നേ​രി​ടു​ന്ന ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും വി​ല​ക്ക​യ​റ്റ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ അ​മ​ർ​ഷ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നേ​താ​ക്ക​ളു​ടെ പ്ര​തി​മ​ക​ൾ ത​ക​ർ​ക്കു​ന്ന​തും ചി​ത്ര​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന​തും പ​ല​യി​ട​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ട​രു​ന്ന ഈ ​വി​പ്ല​വ വീ​ര്യം കെ​ടു​ത്താ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ഇ​റാ​നി​ലെ സ്ത്രീ​ക​ളു​ടെ പോ​രാ​ട്ട​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment