ആ​ള​റി​യാ​തെ ആ​ളി​യാ​ർ തു​റ​ന്നു; പാ​ല​ക്കാ​ട് പു​ഴ​ക​ളി​ൽ കു​ത്തൊ​ഴു​ക്ക്; അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ഴ​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി

പാ​ല​ക്കാ​ട്: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ആ​ളി​യാ​ർ ഡാം ​തു​റ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് പു​ഴ​ക​ളി​ൽ കു​ത്തൊ​ഴു​ക്ക്. ത​മി​ഴ്നാ​ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും ജ​ല​വി​ഭ​വ​വ​കു​പ്പ് ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​ല്ല.

ഇ​തോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പു​ഴ​ക​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. പാ​ല​ക്കാ​ടു​ള്ള ചി​റ്റൂ​ർ​പ്പു​ഴ, യാ​ക്ക​ര​പ്പു​ഴ​ക​ളി​ലാ​ണ് കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലും വെ​ള്ളം ഉ​യ​രും.

ഡാം ​തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട് ജ​ല​വി​ഭ​വ​വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ‌ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കേ​ണ്ട​തെ​ന്നാ​യി​രു​ന്നു ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ വാ​ദം.

ദി​വ​സ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട്ടി​ൽ മ​ഴ തു​ട​രു​ക​യാ​ണ്. തു​ട​ർ​ന്നാ​ണ് ഡാം ​തു​റ​ന്നു​വി​ട്ട​ത്.

Related posts

Leave a Comment