പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ ഇ​നി ആ​ധാ​ർ ഒ​ടി​പി നി​ർ​ബ​ന്ധം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​ൻ എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ധാ​ർ ഒ​ടി​പി അ​ധി​ഷ്ഠി​ത​മാ​ക്കു​ന്നു. വാ​ഹ​ന-​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ 60-ഓ​ളം സേ​വ​ന​ങ്ങ​ളാ​ണ് പു​തി​യ മാ​റ്റ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 21 മു​ത​ൽ ഈ ​പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്ന് എം.​വി.​ഡി വ്യ​ക്ത​മാ​ക്കി.

വാ​ഹ​ൻ, സാ​ര​ഥി പോ​ർ​ട്ട​ലു​ക​ൾ വ​ഴി​യാ​ണ് എം​വി​ഡി ഇ​ത്ത​രം ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 21 സേ​വ​ന​ങ്ങ​ൾ നി​ല​വി​ൽ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടെ​ത്താ​തെ ത​ന്നെ ല​ഭ്യ​മാ​ണ്. ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​നി മു​ത​ൽ അ​പേ​ക്ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക.

എ​ന്നാ​ൽ, ചി​ല സേ​വ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ ഒ​ടി​പി പ​രി​ശോ​ധ​ന ഇ​ല്ലാ​തി​രു​ന്ന​ത് അ​ന​ധി​കൃ​ത ഏ​ജ​ന്റു​മാ​ർ മു​ത​ലെ​ടു​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​പേ​ക്ഷാ ന​ട​പ​ടി​ക​ളി​ലെ സ​ങ്കീ​ർ​ണ​ത​യും സ​മ​യ​ക്കു​റ​വും കാ​ര​ണം ഏ​ജ​ന്‍റു​മാ​രെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.

അ​പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷ​ക​ൾ ബോ​ധ​പൂ​ർ​വം വൈ​കി​പ്പി​ച്ച ശേ​ഷം, അ​ത് വേ​ഗ​ത്തി​ലാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​മി​ത തു​ക ഈ​ടാ​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​വി​ഡി​യു​ടെ ഈ ​ക​ർ​ശ​ന ന​ട​പ​ടി. എ​ല്ലാ സേ​വ​ന​ങ്ങ​ളും ഫെ​യ്‌​സ്‌​ലെ​സ് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment