അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​ത്രി 12ന് ​ആ​രം​ഭി​ക്കും; അ​വ​ശ്യ​സ​ർ​വീ​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ മേ​ഖ​ല​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ദേ​ശീ​യ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​നു​ക​ളും പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​ത്രി 12ന് ​ആ​രം​ഭി​ക്കും.

സം​യു​ക്ത ക​ർ​ഷ​ക​മോ​ർ​ച്ച​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സി​പി​എം-​സി​പി​ഐ അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും പ​ണി​മു​ട​ക്കി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച 650 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​റാ​ലി​ക​ളും യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

പാ​ൽ, പ​ത്രം അ​ട​ക്ക​മു​ള്ള അ​വ​ശ്യ​സ​ർ​വീ​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ മേ​ഖ​ല​യി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ള​മ​രം ക​രീം അ​റി​യി​ച്ചു.

Related posts

Leave a Comment