എന്നെയും മകളെയും വലിച്ചെറിഞ്ഞ് രണ്ടു മക്കളുടെ അമ്മയായ മറ്റൊരുവള്‍ക്കൊപ്പം താമസിക്കുന്നു ! ജിനുവിനെതിരേ ആരോപണവുമായി ഭാര്യ…

നടനും മിമിക്രി കലാകാരനുമായ ജിനു കോട്ടയത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ തനുജ രംഗത്ത്. തന്നെയും മകളെയും ഉപേക്ഷിച്ച് രണ്ടു കുട്ടികളുള്ള മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് ജിനുവിന്റെ ഇപ്പോഴത്തെ താമസമെന്ന് തനുജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തനുജയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം…
ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍…
ഞാനും ഒരു കലാകാരിയാണ്…

എന്റെ മകള്‍ക്കും കലാവാസനയുണ്ട്…
അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും…
ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്…

ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്…
ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്…
എന്തു ചെയ്യണമെന്നറിയില്ല…

നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല…
മകളുടെ മുഖം കാണുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നില്ല…
ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്…

ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്…
പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം…

എനിക്കെന്റെ ഭര്‍ത്താവിനേയും,
എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം…
പ്രിയ സഹോദരങ്ങളേ,,,
ഞങ്ങളെ നിങ്ങള്‍ സഹായിക്കണം…

എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക…
എന്ന്….തനുജ…
8089222524

Related posts

Leave a Comment