ഒന്നിലേറെത്തവണ ശാരീരികമായി പീഡിപ്പിച്ചു! നടന്‍ അലോക് നാഥിനെതിരേ എഴുത്തുകാരിയും നിര്‍മാതാവുമായ വിന്റ നന്ദ പോലീസില്‍ പരാതി നല്‍കി

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി ന​ട​ൻ അ​ലോ​ക് നാ​ഥി​നെ​തി​രേ എ​ഴു​ത്തു​കാ​രി​യും നി​ർ​മാ​താ​വു​മാ​യ വി​ന്‍റ ന​ന്ദ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മീ ​ടു കാ​ന്പ​യ്നി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച വി​ന്‍റ ന​ന്ദ​യ്ക്കെ​തി​രേ അ​ലോ​ക് നാ​ഥ് മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

19 വ​ർ​ഷം മു​ന്പ് അ​ലോ​ക് നാ​ഥ് ത​ന്നെ ഒ​ന്നി​ലേ​റെ​ത്ത​വ​ണ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു ന​ന്ദ​യു​ടെ പ​രാ​തി. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ന​ന്ദ ഈ ​വി​വ​രം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ തു​റ​ന്നു​പ​റ​ഞ്ഞ​ത്. ന​ന്ദ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ ശൈ​ലേ​ഷ് പ​സാ​ൽ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് ഒ​രു രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി, ന​ന്ദ മാ​പ്പു​പ​റ​യ​ണ​മെ​ന്ന് അ​ലോ​ക് നാ​ഥ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മാ​ന​ന​ഷ്ട​ക്കേ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഭാ​ര്യ​യെ​യും ക​ക്ഷി ചേ​ർ​ത്താ​ണ് അ​ലോ​ക് പ​രാ​തി ന​ൽ​കി​യ​ത്. ന​ന്ദ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​മാ, ടി​വി അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന അ​ലോ​ക് നാ​ഥി​നു നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

Related posts