എ​ല്ലാ​വ​ര്‍​ക്കും തു​ല്യ അ​വ​സ​രം ! ഞാ​നും അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വാ​ണ്; റൈ​മ സെ​ൻ പ​റ​യു​ന്നു…

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ വ​ര​വി​ലൂ​ടെ ക​ലാ​കാ​ര​ന്മാ​ര്‍​ക്കും സാ​ങ്കേ​തി​ത വി​ദ​ഗ്ധ​ര്‍​ക്കും കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​താ​യി ന​ടി റൈ​മ സെ​ന്‍.

പാ​ന്‍​ഡെ​മി​ക്കി​നു ശേ​ഷം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​യി. മ​റ​ന്നു​പോ​യ നി​ര​വ​ധി ന​ട​ന്മാ​ര്‍​ക്കും ന​ടി​മാ​ര്‍​ക്കും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍​ക്കുംവ​രെ ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ വെ​ബ് സീ​രീ​സു​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി. ഒ​രു ന​ട​നെ ചു​റ്റി​പ്പ​റ്റി​യ​ല്ല അ​തി​ലെ ക​ഥ​യെ​ന്ന​ത് ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​ണ്.

ഈ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ വെ​ബ് സീ​രീ​സു​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും തു​ല്യ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കി. ഇ​വി​ടെ ക​ഥ ഒ​രു ന​ട​നെ ചു​റ്റി​പ്പ​റ്റി​യ​ല്ല.

ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും പ്രാ​ധാ​ന്യ​മു​ണ്ട്. അ​വ​ര്‍​ക്ക് ഓ​രോ ക​ഥ പ​റ​യാ​നു​ണ്ട്. ഉ​ള്ള​ട​ക്ക​ങ്ങ​ളൊ​ന്നും താ​ര​ങ്ങ​ളെ പി​ന്‍​പ​റ്റി​യു​ള്ള​ത​ല്ല. അ​തി​നാ​ല്‍ അ​ത് കു​റ​ച്ചു​പേ​രു​ടേ​ത് മാ​ത്ര​മാ​യി തോ​ന്നു​ന്നി​ല്ല.

പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ​ല​പ്പോ​ഴും പു​തി​യ പ്ര​തി​ഭ​ക​ളെ​യും പു​തു​മു​ഖ അ​ഭി​നേ​താ​ക്ക​ളെ​യും തെര​യു​ന്നു​ണ്ട്, കാ​മ​റ​യ്ക്ക് പി​ന്നി​ലു​ള്ള ആ​ളു​ക​ള്‍​ക്കുപോ​ലും ഇതൊ​രു അ​നു​ഗ്ര​ഹ​മാ​ണ്.

അ​ത് പ്ര​ദാ​നം ചെ​യ്യു​ന്ന സ്വാ​ത​ന്ത്ര്യംകൊ​ണ്ടാ​ണ് ആ​ളു​ക​ള്‍​ക്ക് അ​വ​രു​ടെ ക​ഥ​ക​ള്‍ തു​റ​ന്നുപ​റ​യാ​ന്‍ ക​ഴി​യു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ഉ​ള്ള​ട​ക്കം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​ന്ന​ത്.

വി​ദ്യാ ബാ​ല​ന്‍, ത​പ്സി പ​ന്നു, ഹു​മ ഖു​റേ​ഷി തു​ട​ങ്ങി​യ ന​ടി​മാ​ര്‍ ന​യി​ക്കു​ന്ന സ്ത്രീ ​കേ​ന്ദ്രീ​കൃ​ത ചി​ത്ര​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​രത​ന്നെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്നു. ഞാ​നും അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​വാ​ണ്- റൈ​മ സെ​ൻ പ​റ​യു​ന്നു.

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഹോ​യ്‌​ചോ​യു​ടെ ഒ​റിജി​ന​ല്‍ സീ​രീ​സ് ഹ​ലോ​യി​ല്‍ റൈ​മ സെ​ന്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. 2017ല്‍ ​ആ​യി​രു​ന്നു സീ​രീ​സ് സ്ട്രീം ​ചെ​യ്ത​ത്.

മൂ​ന്ന് സീ​സ​ണു​ക​ളി​ല്‍ ആ​യി സീ​രീ​സ് സ​മ്പൂ​ര്‍​ണ വി​ജ​യ​മാ​യി​രു​ന്നു. റൈ​മ അ​ഭി​ന​യി​ച്ച മാ​യ് പ്രേ​ക്ഷ​ക- നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യ സീ​രീ​സ് ആ​ണ്.

Related posts

Leave a Comment