ആ​രോ​ഗ്യ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന നി​മിഷം! ​ നൂ​റിന്‍റെ നി​റ​വി​ലും കോ​വി​ഡി​നെ തോ​ല്പി​ച്ച് ക​രു​ണാ​ക​ര​ൻ​ നാ​യ​ർ

മാ​ന്നാ​ർ: ആ​രോ​ഗ്യ കേ​ര​ള​ത്തി​ന് അ​ഭി​മാ​ന നി​മി​ഷ​മാ​യി നൂ​റാം വ​യ​സി​ലും കോ​വി​ഡി​നെ തോ​ൽ​പ്പി​ച്ച് ക​രു​ണാ​ക​ര​ൻ​നാ​യ​ർ.

നൂ​റി​നു മു​ക​ളി​ൽ പ്രാ​യ​മു​ണ്ടാ​യി​ട്ടും കോ​വി​ഡി​നെ പൊ​രു​തി തോ​ൽ​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​രു​ണാ​ക​ര​ൻ നാ​യ​രും കു​ടും​ബ​വും.

കോ​വി​ഡ് ബാ​ധി​ച്ചു ചെ​ങ്ങ​ന്നൂ​ർ സ​ഞ്ജീ​വ​നി ഹോ​സ്പി​റ്റ​ലി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മം​ഗ​ല​ത്തേ​ക്കു​കാ​ട്ടി​ൽ ക​രു​ണാ​ക​ര​ൻ നാ​യ​രാ​ണ് നൂ​റാം​വ​യ​സി​ൽ കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

പ​രി​ഭ്ര​മ​ങ്ങ​ളി​ല്ലാ​തെ ശാ​ന്ത​മാ​യാ​ണ് ചി​കി​ത്സ​യോ​ട് പ്ര​തി​ക​രി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ​വ​കു​പ്പി​നും ക​രു​ണാ​ക​ര​ൻ നാ​യ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment