ആദായനികുതിക്കാരായെത്തി പണവും സ്വർണവും ഒപ്പം സിസിടിവി ഹാർഡ് ഡിസ്കും കവർന്നു; ആ​ലു​വ​യി​ലേത് സി​നി​മാ സ്റ്റെ​ൽ ക​വ​ർ​ച്ച

 


ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ൽ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞെ​ത്തി സി​നി​മാ സ്റ്റെ​ലി​ൽ ആ​ലു​വ​യി​ലെ വീ​ട്ടി​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

ഇ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ്.​മൂ​ന്ന് ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളും ഒ​രു ഗോ​വ സ്വ​ദേ​ശി​യു​മാ​ണ് ഒ​ളി​വി​ലു​ള്ള​ത്.

ക​ണ്ണൂ​ർ ശ​ങ്ക​ര​നെ​ല്ലൂ​ർ ന​ഹ്‌​ലാ മ​ൻ​സി​ലി​ൽ ഹാ​രീ​സ് (52), പ​ച്ച​പ്പൊ​യ്ക പ​ള്ളി​പ്പ​റ​മ്പ​ത്ത് അ​ബ്ദു​ൾ ഹ​മീ​ദ് (42),ശ​ങ്ക​ര​മം​ഗ​ലം സ​ജീ​റ മ​ൻ​സി​ലി​ൽ അ​ബൂ​ട്ടി (42),ഗോ​വ മ​ങ്കൂ​ർ ഹി​ൽ ഗു​രു​ദ്വാ​ര റോ​ഡി​ൽ ഡേ​വി​ഡ് ഡി​യാ​സ് (36) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ്.​

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഗോ​വ സ്വ​ദേ​ശി​യും റെ​യി​ൽ​വെ ജീ​വ​ന​ക്കാ​ര​നു​മാ​യ മൗ​ലാ​ലി ഹ​ബീ​ബു​ൽ ഷെ​യ്ഖി​നെ നേ​ര​ത്തേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച ആ​ലു​വ ബാ​ങ്ക് ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്രാ സ്വ​ദേ​ശി സ്വ​ർ​ണ പ​ണി​ക്കാ​ര​ൻ സ​ഞ്ജ​യു​ടെ വീ​ട്ടി​ലാ​ണ് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.​

ഇ​വി​ടെ നി​ന്നും 37.5 പ​വ​ൻ സ്വ​ർ​ണ​വും1,80,000 രൂ​പ​യും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ചെ​ല​വി​ട്ടാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. കൂ​ടാ​തെ വീ​ട്ടി​ലെ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക്ക​ട​ക്കം കൈ​ക്ക​ലാ​ക്കി​യാ​ണ് അ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

Related posts

Leave a Comment