പ്ര​വാ​ച​ക​ന്റെ മ​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ലേ​ഡി ഓ​ഫ് ഹെ​വ​ന്‍ സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ഷ്ടാ​വ് ! ഇ​യാ​ളെ പു​റ​ത്താ​ക്കി ബ്രി​ട്ട​ണ്‍…

പ്ര​വാ​ച​ക​ന്റെ മ​ക​ളു​ടെ ക​ഥ പ്ര​തി​പാ​ദി​ക്കു​ന്ന ലേ​ഡി ഓ​ഫ് ഹെ​വ​ന്‍ സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ പി​ന്തു​ണ​ച്ച പി​ന്തു​ണ​ച്ച സ്വ​ത​ന്ത്ര ഉ​പ​ദേ​ഷ്ടാ​വി​നെ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് മാ​റ്റി.

ഇ​സ്‌​ലാം വി​ദ്വേ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്ന ഇ​മാം ഖാ​രി അ​സി​മി​നെ​യാ​ണ് നീ​ക്കി​യ​ത്. ലീ​ഡ്‌​സ് മ​ക്ക മ​സ്ജി​ദി​ലെ മു​ഖ്യ ഇ​മാ​മാ​ണ് ഖാ​രി അ​സിം.

ഷി​യ പു​രോ​ഹി​ത​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ യാ​സി​ര്‍ അ​ല്‍ ഹ​ബീ​ബ് സം​വി​ധാ​നം ചെ​യ്ത’​ലേ​ഡി ഓ​ഫ് ഹെ​വ​ന്‍’ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​യാ​ണ് ഖാ​രി അ​സിം പി​ന്തു​ണ​ച്ച​ത്.

ഇ​ങ്ങ​നെ ചെ​യ്ത​തി​ലൂ​ടെ ക​ലാ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നും സ​മു​ദാ​യ സൗ​ഹാ​ര്‍​ദ​ത്തി​നും എ​തി​രാ​യ നി​ല​പാ​ട് ഇ​മാം കൈ​ക്കൊ​ണ്ടു​വെ​ന്നും അ​തി​നാ​ല്‍ പ​ദ​വി​യി​ല്‍ ഇ​രി​ക്കാ​ന്‍ അ​ര്‍​ഹ​ന​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

ജൂ​ണ്‍ മൂ​ന്നി​നാ​ണ് ‘ ലേ​ഡി ഓ​ഫ് ഹെ​വ​ന്‍’ റി​ലീ​സ് ചെ​യ്ത​ത്. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തെ തെ​റ്റാ​യി കാ​ണി​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ബ്രി​ട്ട​നി​ലെ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം നി​ര്‍​ത്തി വ​ച്ചി​രു​ന്നു.

Related posts

Leave a Comment