മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ഗ്ലാ​മ​റ​സ് വ​സ്ത്ര​മ​ണി​​ഞ്ഞ് അ​മ​ല പോ​ള്‍; നടിയ്ക്കെതിരെ സൈ​ബ​ർ ആ​ക്ര​മ​ണം


തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​ണ് മ​ല​യാ​ളി​യാ​യ അ​മ​ല പോ​ള്‍. അ​മ​ല അ​ഭി​ന​യം ആ​രം​ഭി​ക്കു​ന്ന​ത് മ​ല​യാ​ള​ത്തി​ലൂ​ടെത​ന്നെ​യാ​ണെ​ങ്കി​ലും താ​ര​മാ​കു​ന്ന​ത് ത​മി​ഴി​ലാ​ണ്.

ബോ​ള്‍​ഡ് വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ മ​ടി​യി​ല്ലാ​ത്ത താ​ര​മാ​ണ് അ​മ​ല പോ​ള്‍. ത​ന്‍റെ ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ലും വേ​ഷ​ങ്ങ​ളു​ടെ പേ​രി​ലും നി​ര​ന്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍നി​ന്നു വി​മ​ര്‍​ശ​നം നേ​രി​ടാ​റു​ണ്ട് താ​രം.

ഇ​പ്പോ​ഴി​താ താ​ര​ത്തി​നെ​തി​രേ വീ​ണ്ടും സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ നി​ന്നു​മു​ള്ള അ​മ​ല​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വൈ​റ​ലാ​യി മാ​റി​യ​തോ​ടെ​യാ​ണ് താ​ര​ത്തി​നെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം തു​ട​ങ്ങു​ന്ന​ത്.

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ഗ്ലാ​മ​റ​സ് വ​സ്ത്ര​മ​ണി​ഞ്ഞാ​ണ് അ​മ​ല പോ​ള്‍ പ​രി​പാ​ടി​ക്കെ​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ വ​സ്ത്രം ശ​രീ​രം കാ​ണി​ക്കു​ന്ന​താ​ണെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ വി​മ​ര്‍​ശ​നം.

താ​രം ത​ന്‍റെ കാ​ലു​ക​ളും മാ​റി​ട​വും കാ​ണി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​തു​പോ​ലൊ​രു വ​സ്ത്രം ഇ​ട്ട് വ​ന്ന​തെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ പ​റ​യു​ന്നു.

അ​ശ്ലീ​ല ചു​വ​യു​ള്ള ക​മ​ന്‍റു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​ര​ത്തെ​തി​രേ ഉ​യ​ര്‍​ന്നു വ​രു​ന്നു​ണ്ട്. താ​ര​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ അ​തൊ​ന്നും കാ​ണാ​ന്‍ അ​മ​ല സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി അ​മ​ല പോ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍നി​ന്നു വി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്.

താ​ര​ത്തി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് കാ​ണു​ന്നി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. താ​രം അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്ത​താ​ണോ അ​തോ ത​ല്‍​കാ​ല​ത്തേ​ക്ക് മാ​റി നി​ല്‍​ക്കു​ക മാ​ത്ര​മാ​ണോ എ​ന്നൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ ചോ​ദി​ക്കു​ന്നു​ണ്ട്.

താ​രം ഇ​തു​വ​രേ​യും ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ല. പൊ​തു​വെ ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി ന​ല്‍​കാ​റു​ള്ള അ​മ​ല പോ​ള്‍ ഇ​ത്ത​വ​ണ​യും പ്ര​തി​ക​രി​ക്കു​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്.

 

Related posts

Leave a Comment