എനിക്കും പലതവണ സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്; അമലാ പോളിന് പിന്തുണയുമായി വിഷ്ണു വിശാല്‍

വിജയ്‌ സേതുപതി ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയതാണെന്ന് ആരോപിച്ച് നടി അമലാ പോള്‍ രംഗത്തു വന്നിരുന്നു. ആടൈ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് തന്നെ പുറത്താക്കിയതെന്നും തന്റെ പ്രതിച്ഛായ നഷ്ടമാകുമെന്ന് കരുതിയായിരിക്കും അത്തരം നീക്കമുണ്ടായതെന്നും അമല വിശദീകരണക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അമലാ പോളിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. അമലാ പോളിനെ പോലെ തന്നെ തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു.

ഒരാളെങ്കിലും ഇത്തരത്തിലൊരു അനുഭവം തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള അനുഭവം പല നിര്‍മ്മാതാക്കളില്‍ നിന്നുമുണ്ടായപ്പോള്‍ എല്ലാം ലോകത്തോട് വിളിച്ച് പറയണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. അങ്ങനെയുള്ള പല നിര്‍മ്മാതാക്കളെയും ഇപ്പോഴും മുതലാളി എന്ന് വിളിക്കേണ്ട അവസ്ഥയിലാണ് നമ്മള്‍.

പക്ഷേ ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന് പറയാതെ വയ്യ. നല്ല ധാരാളം നിര്‍മ്മാതാക്കളെയും സിനിമാരംഗത്ത് ഞാന്‍ കണ്ടിട്ടുണ്ട്. വിഷ്ണു വിശാല്‍ കുറിച്ചു.

Related posts