വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഉ​ന്ന​ത സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ  സ​മൂ​ഹ​ത്തെ സേ​വി​ക്കാ​ൻ മ​റ​ക്കു​ന്ന​വ​രാ​ക​രു​ത് : കെ. ​ജ​യ​കു​മാ​ർ

ഹ​രി​പ്പാ​ട്: വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ഉ​ന്ന​ത സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ സ​മൂ​ഹ​ത്തെ സേ​വി​ക്കാ​ൻ മ​റ​ക്കു​ന്ന​വ​രാ​ക​രു​തെ​ന്ന്മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ. എ​സ്എ​സ്എ​ൽ​സി​ക്കും പ്ല​സ് ടു ​വി​നും ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് വി​ത​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ നി​കു​തിപ്പണം കൊ​ണ്ടാ​ണ് ഉ​ദ്യോ​ഗ​ത്തി​ലെ​ത്തു​ന്ന​വ​ർ ക​ഴി​യു​ന്ന​ത്. അ​തു​കൊ​ണ്ട് ജ​ന​ത്തെ സേ​വി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​യ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഥി​ക​ളി​ൽ നി​രാ​ശാ ബോ​ധ​മു​ണ്ടാ​ക​രു​തെ​ന്നും ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്ക​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ജീ​വി​ത വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കു​യെ​ന്നും മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ല്ല​ന കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജീ​വ് ആ​ലു​ങ്ക​ൽ, സാ​ഹി​ത്യ​കാ​രി ഇ​ന്ദു​മേ​നോ​ൻ, ന​ടി നീ​ന പി​ള്ള, പ്ര​ഫ. സു​ധാ സു​ശീ​ല​ൻ, എം. ​കെ. വി​ജ​യ​ൻ , എം.​ആ​ർ. ഹ​രി​കു​മാ​ർ, എ​സ്. വി​നോ​ദ് കു​മാ​ർ, എ. ​കെ. രാ​ജ​ൻ, അ​നി​ൽ ബി. ​ക​ള​ത്തി​ൽ, എ​സ്. ദീ​പു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts