ആ നടന്റെ അഭിനയം അത്ര പോരായെന്ന് അമലപോള്‍ ! അതു പറയാന്‍ നിങ്ങളാരെന്ന് ആരാധകര്‍; നടി അമലപോള്‍ പുലിവാലു പിടിച്ചതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണെങ്കിലും വിവാദങ്ങളുടെ കളിത്തോഴിയാണ് മലയാളിയായ നടി അമല പോള്‍. ഇപ്പോഴിതാ ഒരു നടന്റെ അഭിനയത്തെക്കുറിച്ച് മോശമായി പറഞ്ഞാണ് നടി പുലിവാല് പിടിച്ചിരിക്കുന്നത്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ച സായി ശ്രീനിവാസിന്റെ അഭിനയം പോരെന്നാണ് അമല പറഞ്ഞത്.
തമിഴില്‍ വിഷ്ണു വിശാല്‍ അഭിനയിച്ച കഥാപാത്രത്തെ അത്രയും നന്നാക്കാന്‍ സായി ശ്രീനിവാസനായില്ല എന്ന വിമര്‍ശനത്തെ ആരാധകര്‍ രോഷത്തോടെയാണ് സ്വീകരിച്ചത്.

അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അമല ആരാണ് സായിയെ വിമര്‍ശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. സൈബര്‍ ഇടങ്ങളിലും ഇതെ ചൊല്ലി നടി ആക്രമിക്കപ്പെടുന്നുണ്ട്. രാക്ഷസന്റെ റിമേക്കായ രാക്ഷസുടു എന്ന ഈ തെലുങ്ക് ചിത്രത്തില്‍ മലയാളിയായ അനുപമ പരമേശ്വരനാണ് നായിക. തമിഴില്‍ വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാക്ഷസന്‍ വലിയ വിജയമാണ് നേടിയത്. കേരളത്തിലും ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

Related posts