പി​താ​വി​ന്‍റെ ഗാ​നം പാ​ടി മ​ക​ൾ സി​നി​മാ ഗാ​യി​ക​യാ​യി

പി​താ​വി​ന്‍റെ ഗാ​നം പാ​ടി മ​ക​ൾ സി​നി​മാ ഗാ​യി​ക​യാ​യി. എ​സ്. ജാ​ന​കി ആ​ല​പി​ച്ച , “പ​ത്തു ക​ല്പ്പ​ന​ക​ൾ” എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഗാ​ന​ര​ച​യി​താ​വ് റോ​യി പു​റ​മ​ഠ​ത്തി​ന്‍റെ ഗാ​നം പാ​ടി​യാ​ണ് മ​ക​ൾ അ​മ​ല റോ​യ് സി​നി​മാ ഗാ​ന മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്. മ​മ്മി സെ​ഞ്ച്വ​റി നി​ർ​മി​ച്ച് ജോ​ണി ആ​ഡം​സ് സം​വി​ധാ​നം ചെ​യ്യു​ന്ന “ഹാ​പ്പി ക്രി​സ്മ​സ്” എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പി​താ​വാ​യ റോ​യി​യു​ടെ ഗാ​നം പാ​ടി മ​ക​ൾ അ​മ​ല റോ​യ് ശ്ര​ദ്ധേ​യ​യാ​യ​ത്.

“നി​ശാ​ഗ​ന്ധി പൂ​ത്തു” എ​ന്നു തു​ട​ങ്ങു​ന്ന ഹാ​പ്പി ക്രി​സ്മ​സി​ലെ ഗാ​നം ഇ​തി​നോ​ട​കം ഹി​റ്റാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഒ​രു ഗാ​നം കൂ​ടി ചി​ത്ര​ത്തി​ൽ അ​മ​ല റോ​യ് ആ​ല​പി​ച്ചി​ട്ടു​ണ്ട്. സേ​ക്ര​ട്ട്ഹാ​ർ​ട്ട് കോ​ളേ​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​നി​യാ​യ അ​മ​ല “പ​ത്തു ക​ല്പ്പ​ന​ക​ൾ” എ​ന്ന ചി​ത്ര​ത്തി​ൽ എ​സ്. ജാ​ന​കി​യ്ക്കും ശ്രേ​യാ ഘോ​ഷാ​ലി​നും ട്രാ​ക്ക് പാ​ടി കൊ​ണ്ടാ​ണ് സി​നി​മാ​ഗാ​ന മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്.

ആ ​ഗാ​ന​ങ്ങ​ളെ​ല്ലാം ഹി​റ്റു​ക​ളാ​യി മാ​റി​യ​തോ​ടെ അ​മ​ല റോ​യി​ക്കും ന​ല്ലൊ​രു ഗാ​യി​ക​യാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ജ​നി​ച്ചു. ഇ​പ്പോ​ൾ പി​താ​വ് എ​ഴു​തി​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ ത​ന്നെ, അ​മ​ല​യ്ക്ക് മി​ക​ച്ചൊ​രു ഗാ​യി​ക​യാ​കാ​ൻ ഭാ​ഗ്യം സി​ദ്ധി​ച്ചി​രി​ക്കു​ന്നു. ഹ​രി വേ​ണു ഗോ​പാ​ലാ​ണ് ഹാ​പ്പി ക്രി​സ്മ​സി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത്.

കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ് , “പ​ത്തു ക​ല്പ്പ​ന​ക​ൾ”, ഒ​രു നു​ണ​ക്ക​ഥ തു​ട​ങ്ങി പ​തി​നെ​ട്ടോ​ളം ചി​ത്ര​ങ്ങ​ൾ​ക്ക് ഗാ​നം എ​ഴു​തി​യ റോ​യ് പു​റ​മ​ഠം ത​ന്നെ​യാ​ണ് മ​ക​ൾ അ​മ​ല​യു​ടെ​യും ഗു​രു. റോ​യ് എ​ഴു​തി​യ“​ദി​ പ്ര​യ​ർ” എ​ന്ന ക്രി​സ്തീ​യ ആ​ൽ​ബ​ത്തി​ൽ, മൂ​ന്നാം വ​യ​സി​ൽ കെ.​ജി. മാ​ർ​ക്കോ​സി​നോ​ടൊ​പ്പം ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് അ​മ​ല ഗാ​യി​ക​യാ​യി മാ​റി​യ​ത്. ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ന്ന ല​ളി​ത ഗാ​ന മ​ൽ​സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ അ​മ​ല​യ്ക്ക് യേ​ശു ദാ​സാ​ണ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​നി യേ​ശു​ദാ​സി​നോ​പ്പം ഒ​രു ഗാ​നം ആ​ല​പി​ക്ക​ണ​മെ​ന്ന​താ​ണ് അ​മ​ല​യു​ടെ ആ​ഗ്ര​ഹം.

-അ​യ്മ​നം സാ​ജ​ൻ

Related posts