പ്രചാരണം മുറുകി: വി​ഷുദി​ന​ത്തി​ലും വി​ശ്ര​മ​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ

മ​ല​പ്പു​റം: വി​ഷു​വി​ന്‍റെ അ​വ​ധി ദി​ന​ത്തി​ലും വോ​ട്ടു തേ​ടി വി​ശ്ര​മ​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വീ​ട്ടി​ൽ ചെ​ന്നു ക​ണ്ടും വി​ഷു സ​ദ്യ​യു​ണ്ടു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ഷു​ദി​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​കു​ട്ടി ഇ​ന്ന​ലെ രാ​വി​ലെ മ​ല​പ്പു​റ​ത്തെ ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് മ​ഞ്ചേ​രി, തൃ​ക്ക​ല​ങ്ങോ​ട് ഭാ​ഗ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ട​തു​സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു​വും സൂ​ഹൃ​ത്തു​ക്ക​ളെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും വീ​ട്ടി​ലെ​ത്തി ക​ണ്ട് വി​ഷു ആ​ശം​സ​ക​ൾ നേ​രു​ക​യും വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ഞ്ചേ​രി​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു വി​ഷു ദി​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. പൊ​ന്നാ​നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യി​ല്ല.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​സു​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ട​തു​സ്വ​ത​ന്ത്ര​ൻ പി.​വി.​അ​ൻ​വ​റി​ന് വി​ഷു ആ​ഘോ​ഷം ത​വ​നൂ​ർ റ​സ്ക്യു ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. അ​വ​ർ​ക്കൊ​പ്പം വി​ഷു സ​ദ്യ​ക​ഴി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

Related posts