ആ​ടൈ! ഈ ​സി​നി​മ ഇ​ങ്ങ​നെ​യാ​ണ്: അമല പോൾ

അ​മ​ല പോ​ൾ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ആ​ടൈ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ വ​ന്ന​തു മു​ത​ൽ ചി​ത്ര​ത്തെ പ​റ്റി​യു​ള്ള വി​വാ​ദ​ങ്ങ​ളും വി​മർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു. ആ​ടൈ​യു​ടെ ട്രെ​യി​ല​റും ഇ​റ​ങ്ങി​യ​തോ​ടെ വി​വാ​ദം ക​ത്തി​ക്ക​യ​റി.

ആ​ടൈ സി​നി​മ ഏ​റ്റെ​ടു​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ അ​മ​ല പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്ത്രീ​പ​ക്ഷ ചി​ത്ര​മെ​ന്ന് പ​റ​ഞ്ഞ് വ​ന്നു​കൊ​ണ്ടി​രു​ന്ന​തെ​ല്ലാം വ​ലി​യ വ​ലി​യ നു​ണ​ക​ളാ​യി​രുന്നു. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സ്ത്രീ ​എ​ങ്ങ​നെ ക​ഷ്ട​പ്പെ​ട്ടു മു​ന്നേ​റു​ന്നു, അ​ല്ലെ​ങ്കി​ൽ ഒ​രു പെ​ണ്ണ് ഭ​ർ​ത്താ​വി​നെ പി​ന്തു​ണ​ച്ച് ജീ​വി​ത​ത്തി​ൽ മു​ന്നേ​റു​ന്നു, അ​ല്ലെ​ങ്കി​ൽ ത്യാ​ഗം സ​ഹി​ക്കു​ന്ന അ​മ്മ- അ​ങ്ങ​നെ​യു​ള്ള നു​ണ​ക​ൾ മാ​ത്ര​മാ​ണ് സ്ത്രീ​പ​ക്ഷ ചി​ത്ര​മെ​ന്ന് പ​റ​ഞ്ഞ് വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

ഒ​രു സി​നി​മാ ഇൻഡ​സ്ട്രി​യി​ൽ നി​ൽ​ക്കു​ന്പോ​ൾ, ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ ഇ​ങ്ങ​നെ നു​ണ​ക​ൾ പ​റ​യു​ന്ന സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കേ​ണ്ട​തി​ല്ല എ​ന്ന് ഞാ​ൻ ആ​ലോ​ചി​ച്ചു തു​ട​ങ്ങി. മാ​നേ​ജ​രോ​ട് ഇ​ക്കാ​ര്യം പ​റ​യു​ക​യും ചെ​യ്തു. അ​പ്പോ​ഴാ​ണ് ആ​ടൈ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ്ക്രി​പ്റ്റ് വ​ന്ന​ത്.

ആ​ദ്യം അ​തി​ന്‍റെ ചു​രു​ക്കം മാ​ത്ര​മാ​ണ് വാ​യി​ച്ച​ത്. വാ​യി​ച്ച​തും ഞാ​ൻ ഞെ​ട്ടി​പ്പോ​യി. ഹോ​ളി​വു​ഡ്-​ബോ​ളി​വു​ഡ് ചി​ത്ര​ത്തെ വെ​ല്ലു​ന്ന സി​നി​മ, ത​മി​ഴി​ലാ​ണെ​ന്ന് എ​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇം​ഗ്ലീ​ഷ് സി​നി​മ​യു​ടെ റീ​മേ​ക്ക് അ​ല്ല​ല്ലോ എ​ന്ന് വ​രെ ഞാ​ൻ ചോ​ദി​ച്ചി​ട്ടു​ണ്ട്. ആ​ടൈ സി​നി​മ എ​നി​ക്കൊ​രു എ​ന​ർ​ജി ത​ന്നു.

പ​ല​രും ചോ​ദി​ച്ചു ഈ ​സി​നി​മ പ​രാ​ജ​യ​പ്പെ​ട്ടാ​ലോ.. അ​ത് ഏ​റ്റ​വും വ​ലി​യ തി​രിച്ച​ടി​യാ​യി​രി​ക്കി​ല്ലേ എ​ന്ന്. അ​ത് ആ​ര് കാ​ര്യ​മാ​ക്കു​ന്നു. ഒരു ​സി​നി​മ​യ്ക്ക് ഒ​രു ല​ക്ഷ്യ​സ്ഥാ​ന​മു​ണ്ട്. ഈ ​സി​നി​മ ഇ​ങ്ങ​നെ​യാ​ണ്- അ​മ​ല പോ​ൾ പ​റ​ഞ്ഞു.

Related posts