കേക്ക് മുറിച്ച മുന്‍ഭര്‍ത്താവിനെയും കഴിച്ച എല്ലാവരെയും കോടതി കയറ്റിക്കും, എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ആദിത്യനെ വിവാഹം കഴിച്ചത്, ചേട്ടന്‍ നിയമപ്രകാരം ഒരിക്കല്‍ മാത്രമാണ് വിവാഹം കഴിച്ചത്, നടി അമ്പിളീദേവി രണ്ടുംകല്പിച്ച് തന്നെ

കഴിഞ്ഞദിവസമാണ് സീരിയല്‍ താരങ്ങളായ ആദിത്യനും അമ്പിളീദേവിയും വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു ഇത്. വിവാഹത്തിനുപിന്നാലെ അമ്പിളിയുടെ ആദ്യഭര്‍ത്താവ് ലോവല്‍ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദിത്യന്‍ വിവാഹ തട്ടിപ്പുകാരനാണെന്ന് ഇതിനിടെ സോഷ്യല്‍മീഡിയയില്‍ പ്രചരണവും ശക്തമായി. ആദ്യം നിശബ്ദയായിരുന്നു അമ്പിളീദേവി ഇപ്പോള്‍ ലോവലിന് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആദിത്യനെപ്പറ്റി കേള്‍ക്കുന്ന വാര്‍ത്തകള്‍ തനിക്കറിയാമെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി പറയുന്നു. നിയമപരമായി ഒരു വിവാഹം മാത്രമാണ് ആദിത്യന്‍ കഴിച്ചിട്ടുള്ളത്. ആദിത്യന്‍ നാലുകല്യാണം കഴിച്ചുവെന്നത് കുപ്രചരണമാണ്. ആദിത്യനെ അടുത്തറിഞ്ഞിട്ടാണ് കല്യാണത്തിന് സമ്മതിച്ചത്.

ആദിത്യനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരാധകര്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പണ്ടത്തെ പോലെ തങ്ങളെ സ്നേഹിക്കണമെന്നും അമ്പിളിദേവി പറയുന്നു. മുന്‍ഭര്‍ത്താവിനെതിരേ രൂക്ഷവിമര്‍ശനമാണ് അമ്പിളി നടത്തിയത്.

താന്‍ ബന്ധം പിരിഞ്ഞ ശേഷം മകനെ കാണാനോ സ്ഹേത്തോടെ പെരുമാറാനോ ലോവല്‍ ശ്രമിച്ചിട്ടില്ലെന്നും അമ്പിളിദേവി പറയുന്നത്. 2500രൂപ മാസം മകന് ചെലവിനായി തരാന്‍ കോടതി വിധിയുണ്ട്. അതു പോലും വല്ലപ്പോഴും മാത്രമാണ് ലോവല്‍ തരുന്നത്. ലോവലുമായി ഒന്നിച്ചുപോകാന്‍ യാതൊരു നിവര്‍ത്തിയുമില്ലാതായ സമയത്താണ് പിരിയുന്നത്. മകന് പോലും ലോവലിനെ ഇഷ്ടമല്ല. കാണുമ്പോള്‍ തന്നെ കരയാന്‍ തുടങ്ങും.

തന്റെ കല്യാണത്തിന് മുമ്പ് തന്നെ വളരെ വര്‍ഷങ്ങളായി ആദിത്യന്റെ വീട്ടുകാരും തന്റെ വീട്ടുകാരും കുടുബസുഹൃത്തുക്കളാണ്. ഇപ്പോള്‍ രണ്ടുപേര്‍ക്കും ജീവിതം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തിയത്. അതിന് പ്രധാന കാരണവും മകന് ആദിത്യനോടുള്ള അടുപ്പം തന്നെയാണ്. ലോവലില്‍ കിട്ടാത്ത സ്നേഹം ആദിത്യന്‍ മകന് നല്‍കുന്നുണ്ടെന്നും അമ്പിളിദേവി കൂട്ടിച്ചേര്‍ത്തു.

സീരിയല്‍ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന കാമറാമാന്‍ ലോവലാണ് അമ്പിളീദേവിയുടെ ആദ്യ ഭര്‍ത്താവ്. 2009 മാര്‍ച്ചിലാണ് അമ്പിളിദേവിയുടെ സ്വദേശമായ കൊല്ലത്ത് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായത്. അമ്പിളിദേവി അഭിനയിച്ച സീരിയലില്‍ ലോവല്‍ കാമറാമാന്‍ ആയിരുന്നെങ്കിലും ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.

കലാരംഗത്ത് നിന്ന് ഒരാളെ ഭര്‍ത്താവായി അമ്പിളിദേവി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല മറ്റേതെങ്കിലും മേഖലയില്‍ ജോലിയുള്ള ഒരാളെ വിവാഹം കഴിക്കാനായിരുന്നു അമ്പിളിയുടെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ ഉറപ്പിച്ച ബന്ധമായതിനാല്‍ ഇരുവരും ഒന്നായി. കലാരംഗത്ത് നിന്നുള്ള ആളായതിനാല്‍ തന്നെ അമ്പിളിദേവിക്ക് അഭിനയിക്കുന്നതിനും തടസങ്ങളില്ലായിരുന്നു. പക്ഷേ ഈ ബന്ധം വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ വിള്ളലുകള്‍ വീഴുകയായിരുന്നു.

ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായിരുന്നത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലുകളില്‍ ബാലതാരമായിട്ടാണ് അമ്പിളി ദേവിയുടെ തുടക്കം. ദൂരദര്‍ശനിലെ പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍,അക്ഷയ പാത്രം തുടങ്ങിയ സീരിയിലുകളില്‍ നടി ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ചാനലുകളിലെ ജനപ്രിയ സീരിയിലുകളിലും നടി അഭിനയിച്ചു.

2005ല്‍ അമൃതാ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന സീരിയിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം അമ്പിളി ദേവിക്ക് ലഭിച്ചിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദം,ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷം ചെയ്യുന്ന സീത എന്നീ പരമ്പരകളിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്കു പുറമെ ടെലിവിഷന്‍ അവതാരകയായും നടി തിളങ്ങിയിരുന്നു.

Related posts