ആം​ബു​ല​ൻ​സ് “എ​സ്കോ​ർ​ട്ടു’​കാ​ര​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി..! ആം​ബു​ല​ൻ​സി​നെ ക​ട​ത്തി​വി​ടാ​തെ ത​ട​സം സൃ​ഷ്ടി​ച്ച കാ​ർ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

ആ​ലു​വ: ആം​ബു​ല​ൻ​സി​നെ ക​ട​ത്തി​വി​ടാ​തെ ത​ട​സം സൃ​ഷ്ടി​ച്ച കാ​ർ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ആ​ലു​വ പൈ​നാ​ട​ത്തു​വീ​ട്ടി​ൽ നി​ർ​മ​ൽ ജോ​സി​ന്‍റെ (27)ലൈ​സ​ൻ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഇ​യാ​ളെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പെ​രു​മ്പാ​വൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞു​മാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. എ​എം റോ​ഡി​ൽ ചു​ണ​ങ്ങം​വേ​ലി ഭാ​ഗ​ത്താ​ണ് നി​ർ​മ​ൽ ഓ​ടി​ച്ച കാ​ർ ആം​ബു​ല​ൻ​സി​നെ മ​റി​ക​ട​ന്നു ക​യ​റി​യ​ത്. പ​ല​യി​ട​ത്തും വ​ഴി മാ​റി​ത്ത​രാ​ൻ സൗ​ക​ര‍്യ​മു​ണ്ടാ​യി​ട്ടും ഇ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ല. സൈ​റ​ൺ മു​ഴ​ക്കി​യും നി​ർ​ത്താ​തെ ഹോ​ണ​ടി​ച്ചും അം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ടി​യ​ന്ത​രാ​വ​ശ‍്യം അ​റി​യി​ച്ചെ​ങ്കി​ലും ക​ട​ത്തി​വി​ട്ടി​ല്ല.

ഈ ​ക്രൂ​ര​വി​നോ​ദം ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ മൊ​ബൈ​ൽ ക‍്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് സാ​മൂ​ഹ‍്യ​മാ​ധ‍്യ മ​ങ്ങ​ളി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യ വീ​ഡി​യോ ദൃ​ശ‍്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ ഉ​ട​നെ എ​ട​ത്ത​ല പോ​ലീ​സി​നോ​ട് സ്വ​മേ ധ​യാ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ ക​ളി​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞി​നെ 20 മി​നി​റ്റോ​ളം വൈ​കി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യ​ത്. അ​തേ​സ​മ​യം ആം​ബു​ല​ൻ​സി​നു വേ​ഗ ത്തി​ൽ പോ​കാ​ൻ വ​ഴി​യൊ​രു​ക്കി​ക്കൊ​ണ്ട് താ​ൻ എ​സ്കോ​ർ​ട്ട് പോ​യ​താ​ണെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ നി​ർ​മ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts