ഉലഹനായകൻ ഇളയദളപതിക്കൊപ്പം..! മെർസൽ വീണ്ടും സെൻസർ ചെയ്യരുത്; വിമർശകരെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയെന്ന് കമലാഹാസൻ

ചെന്നൈ: വിജയ് ചിത്രം “മെർസൽ’ സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ നടൻ കമൽഹാസൻ. മെർസലിന് സർട്ടിഫിക്കേഷൻ ലഭിച്ചതാണെന്നും അത് വീണ്ടും സെൻസറിംഗിന് വിധേയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമർശകരെ നേരിടേണ്ടത് യുക്തിപരമായ പ്രതികരണങ്ങളിലൂടെയാണെന്നും വിമർശനങ്ങളെ ഇല്ലായ്മ ചെയ്യരുതെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.

അ​റ്റ്ലി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ വി​ജ​യ് മൂ​ന്നു വേ​ഷ​ത്തി​ലാ​ണെ​ത്തു​ന്ന​ത്. ഇ​തി​ലൊ​രു ക​ഥാ​പാ​ത്ര​മാ​ണ് വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​ത്തെ വി​മ​ർ​ശി​ക്കു​കയും ​ജി​എ​സ്ടി​യെ ചോ​ദ്യം ചെ​യ്യു​ക​യും സിം​ഗ​പ്പൂ​രി​ൽ ഇ​ത്ര​യും നി​കു​തി​യി​ല്ലെ​ന്നുമാണ് കഥാപാത്രത്തിന്‍റെ വാക്കുകൾ. മ​ദ്യം ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ത്ത​തി​നെ​തി​രേ​യും പ​രാ​മ​ർ​ശ​മു​ണ്ട്.

രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് വി​ജ​യ് കേ​ന്ദ്ര​ത്തി​നെ​തി​രേ സി​നി​മ​യി​ൽ സം​സാ​രി​ക്കു​ന്ന​തെ​ന്നാണ് ബി​ജെ​പി ത​മി​ഴ്നാ​ട് ഘടകത്തിന്‍റെ ആരോപണം.

Related posts