അ​പാ​യ​ശ​ബ്ദ​മി​ട്ട് യാ​ത്ര ചെ​യ്ത ആം​ബു​ല​ൻ​സി​നു സൈ​ഡ് ന​ൽ​കി​യി​ല്ല! ചോദ്യം ചെയ്ത ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കു ക്രൂ​ര​മ​ർ​ദ​നം; ടൂ​റി​സ്റ്റ് ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ച ടൂ​റി​സ്റ്റ് ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് ആ​വി​ലോ​റ വെ​ള്ള​ത്തി​ങ്ക​ൽ റി​തേ​ഷ്, ഡ്രൈ​വ​ർ പെ​രു​വ​യ​ൽ മു​ത​ല​ക്കു​ണ്ട്നി​ലം മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ക്ലീ​ന​ർ​ക്കെ​തി​രേ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നും ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നു​മാ​ണ് കേ​സ്. വ​യ​നാ​ട്ടി​ൽ ഒ​രു മൃ​ത​ദേ​ഹ​മി​റ​ക്കി കോ​ഴി​ക്കോ​ട്ടേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ്, അ​പാ​യ​ശ​ബ്ദ​മി​ട്ട് യാ​ത്ര ചെ​യ്ത ആം​ബു​ല​ൻ​സി​നു സൈ​ഡ് ന​ൽ​കി​യി​ല്ല. ഇ​തു ചോ​ദ്യം ചെ​യ്ത് ആം​ബു​ല​ൻ​സ് റോ​ഡി​ൽ വി​ല​ങ്ങ​നെ നി​ർ​ത്തി.

തു​ട​ർ​ന്നാ​ണ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ സി​റാ​ജി​നു മ​ർ​ദ​ന​മേ​റ്റ​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സി​റാ​ജി​നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് താ​മ​ര​ശേ​രി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment