ദിവസം ആയിരം രൂപ ലാഭം! അമറിനു നന്ദി പറയാം, മണ്ണെണ്ണ വേണ്ട; മത്സ്യബന്ധന വള്ളങ്ങൾ ഇനി പെട്രോളിൽ പായും!

അ​മ്പ​ല​പ്പു​ഴ: മ​ണ്ണെ​ണ്ണ​യി​ൽ ഓ​ടി​കൊ​ണ്ടി​രു​ന്ന വ​ള്ള​ങ്ങ​ളു​ടെ ഔ​ട്ട് ബോ​ർ​ഡ് എ​ഞ്ചി​ൻ അ​മ​ർ ര​ഞ്ചി​ത്തി​ന്‍റെ വൈ​ദ​ഗ്ധ്യ​ത്തി​ലൂ​ടെ പെ​ട്രോ​ളി​ലേ​ക്ക് മാ​റു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ലാ​ഭം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് നീ​ർ​ക്കു​ന്നം അ​പ്പ​ക്ക​ൽ അ​മ​ർ ര​ഞ്ചി​ത്താ​ണ് വി​പ്ല​വ​ക​ര​മാ​യ ഈ ​ക​ണ്ടുപി​ടി​ത്തം ന​ട​ത്തി​യ​ത്.​

വീ​ടി​നോ​ട് ചേ​ർ​ന്ന് എ​ഞ്ചി​നീ​യ​റിം​ഗ്‌ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​ണ് അ​മ​ർ ര​ഞ്ചി​ത്ത്.​ ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി ഔ​ട്ട് ബോ​ർ​ഡ് എ​ഞ്ചി​നു​ക​ളു​ടെ പ​ണി ചെ​യ്യു​ന്ന അ​മ​ർ ഏ​താ​നും മാ​സം മു​ൻ​പാ​ണ് ഈ ​ക​ണ്ടുപി​ടി​ത്തം ന​ട​ത്തി​യ​ത്.​

സി​വി​ൽ സ​പ്ലൈ​സ് ഒ​രു ലി​റ്റ​ർ മ​ണ്ണെ​ണ്ണ 120 രൂ​പ​യ്ക്കാ​ണ് ന​ൽ​കു​ന്ന​ത്.​ പൊ​തു വി​പ​ണി​യി​ൽ മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 160 രൂ​പ ന​ൽ​ക​ണം.

പ​ല​പ്പോ​ഴും മ​ണ്ണെ​ണ്ണ​യ്ക്കാ​യി ക​രി​ഞ്ച​ന്ത​യെ ആ​ശ്ര​യി​ക്കു​ന്ന​നാ​ൽ ദി​വ​സ​വും ആ​യി​ര​ങ്ങ​ളാ​ണ് അ​ധി​ക​ച്ചെ​ല​വാ​യി വ​രു​ന്ന​ത്.​

കൂ​ടാ​തെ മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗം ക​ട​ലി​ൽ വ​ലി​യ മ​ലീ​നീ​ക​ര​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തോ​ടെ​യാ​ണ് മ​ണ്ണെ​ണ്ണ​ക്ക് പ​ക​രം പെ​ട്രോ​ൾ ഔ​ട്ട് ബോ​ർ​ഡ് എ​ഞ്ചി​നി​ൽ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ചി​ന്ത ഉ​യ​ർ​ന്ന​ത്.​

ഒ​ടു​വി​ൽ കാ​ർ​ബു​റേ​റ്റ​റി​ന് രൂ​പ മാ​റ്റം വ​രു​ത്തി മ​ണ്ണെ​ണ്ണ​യ്ക്ക് പ​ക​രം പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​ണ്ടെ​ത്തി.​ഒ​രു മ​ണി​ക്കൂ​ർ വ​ള്ളം ഓ​ടി​ക്കാ​ൻ 7 മു​ത​ൽ 8 ലി​റ്റ​ർ വ​രെ മ​ണ്ണെ​ണ്ണ ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ പെ​ട്രോ​ളാ​ണെ​ങ്കി​ൽ വെ​റും 3 ലി​റ്റ​ർ മ​തി​യാ​കും. വി​ല​യു​ടെ കാ​ര്യ​ത്തി​ലും പെ​ട്രോ​ൾ ത​ന്നെ​യാണു ലാ​ഭം.​

മ​ണ്ണെ​ണ്ണ​യു​ടെ ല​ഭ്യ​ത​ക്കു​റ​വും വി​ല​ക്കൂ​ടു​ത​ലും കാ​ര​ണം അ​മ​റി​ന്‍റെ ഈ ​ക​ണ്ടുപി​ടി​ത്തം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.​

പെ​ട്രോ​ൾ ഉ​പ​യോ​ഗം എ​ഞ്ചി​ന് മൈ​ലേ​ജ് വ​ർ​ധി​പ്പി​ക്കാ​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് അ​മ​ർ ര​ഞ്ചി​ത്ത് പ​റ​യു​ന്ന​ത്.Related posts

Leave a Comment