മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡോ​ക്ട​ർ വീ​ണ്ടും അ​റസ്റ്റിൽ! കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ നടന്ന സംഭവം ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഡോ​ക്ട​റെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര നി​ല​മേ​ൽ സ്വ​ദേ​ശി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​നു​മാ​യ ല​ത്തീ​ഫ് മു​ർ​ഷി​ദി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യും വി​ദ്യാ​ർ​ഥി​നി​യു​മാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യു​വ​തി ന​ല്കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യ​മെ​ടു​ത്തു പു​റ​ത്തു​വ​ന്നി​രു​ന്നു.

പി​ന്നീ​ട് കേ​സി​ൽ നി​ന്ന് പിന്മാ​റാ​ൻ ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ല വി​ധ​ത്തി​ൽ സ്വാ​ധീ​നി​ക്കാ​നും അ​പ​മാ​നി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് യു​വ​തി ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം പി​ൻ​വ​ലി​ക്കു​ക​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment