അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ് ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ചെ​സ്റ്റ​റി​ലാ​ണ് സം​ഭ​വം.

അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ചെ​സ്റ്റ​ർ പോ​ലീ​സ് അ​റി​യി​ച്ചു. ഡെ​ല​വെ​യ​ർ കൗ​ണ്ടി ലി​ന​നി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് ഡെ​ല​വെ​യ​ർ കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ജാ​ക്ക് സ്റ്റോ​ൾ​സ്റ്റൈം പ​റ​ഞ്ഞു.

തോ​ക്കു​മാ​യി ജോ​ലി​സ്ഥ​ല​ത്തെ​ത്തി​യ അ​ക്ര​മി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്‌​റ്റോ​ൾ​സ്റ്റൈ​മ​ർ പ​റ​ഞ്ഞു. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment