അന്ന് പറക്കുംതളിക നേരിട്ടു കണ്ടപ്പോള്‍ പിന്നാലെ കൂടി ! എന്നാല്‍ അതിന്റെ വേഗത്തിനു മുമ്പില്‍ നമിച്ചുപോയി;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈനികര്‍;സംഭവത്തിന്റെ വീഡിയോ കാണാം…

പറക്കും തളിക ഉണ്ടോയെന്ന കാര്യം ഇപ്പോഴും സജീവമായ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്നാണ്. പലരും ഇത് ഭാവനാ സൃഷ്ടിയാണെന്ന് പറയുമ്പോഴും തള്ളിക്കളയാന്‍ പറ്റാത്ത ചില വസ്തുതകള്‍ പറക്കും തളികകളുടെ അസ്ഥിത്വത്തെ ഊട്ടിയുറപ്പിക്കുന്നു. അമേരിക്കന്‍ നാവിക സേനാംഗങ്ങളാണ് ഇപ്പോള്‍ പറക്കും തളികകളെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടലില്‍ വച്ചുണ്ടായ അനുഭവമാണ് സൈനികര്‍ വെളിപ്പെടുത്തിയത്. 2004 നവംബറില്‍ പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കാലിഫോര്‍ണിയയില്‍ നിന്നും 165 കിലോമീറ്റര്‍ ഉള്‍ക്കടലിലായിരുന്നു നാവികസേനയുടെ പടക്കപ്പല്‍. ഇതിനിടയിലാണ് കപ്പലിലെ റഡാര്‍ സംവിധാനത്തില്‍ വിചിത്ര വസ്തുവിനെ കണ്ടെത്തിയത്. 80000- 60000 അടി വരെ ഉയരത്തില്‍ 100 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ആകാശത്തുടെ ഈ വിചിത്ര വസ്തുക്കള്‍ സഞ്ചരിക്കുന്നതാണ് കണ്ടത്.

ആകാശത്ത് കാണപ്പെടുന്നത് ഒരു വസ്തുവല്ലെന്ന് പിന്നാലെ മനസിലായി. പരസ്പരം കൃത്യമായ അകലത്തില്‍ അച്ചടക്കത്തോടെ എന്നാല്‍ അതിവേഗത്തിലാണ് അവ പറന്നതെന്ന് സീനിയര്‍ ചീഫ് ഓപറേഷന്‍സ് സ്പെഷലിസ്റ്റ് കെവിന്‍ ഡേ ‘ദ നിമിറ്റ്സ് എന്‍കൗണ്ടേഴ്സ്’ എന്ന ഡോക്യുമെന്ററിയില്‍ പറയുന്നു. ഒരാഴ്ച നീണ്ട ഒളിച്ചുകളിക്കുശേഷം കെവിന്‍ ഡേ മേലുദ്യോഗസ്ഥരില്‍ നിന്നും മേഖലയില്‍ F/A-18s പോര്‍വിമാനങ്ങള്‍ നിരീക്ഷണത്തിന് പോകാനുള്ള അനുമതി നേടി.

ഇതോടെയാണ് കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ ലഭിച്ചത്. ഒരു മൈല്‍ അകലത്തില്‍ ഈ പറക്കുന്ന വസ്തുക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മുട്ട നീട്ടിവലിച്ചതു പോലെ വെളുത്ത് മിനുസമുള്ള രൂപമെന്നായിരുന്നു ദൃശ്യങ്ങളില്‍ നിന്നും അവയെ മനസിലാക്കിയത്. എന്നാല്‍ പോര്‍ വിമാനങ്ങള്‍ക്ക് പോലും പിടിതരാതെ പൊടുന്നനെ അപ്രത്യക്ഷമാകാന്‍ ഇവക്ക് എളുപ്പം സാധിച്ചതും ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. എന്തായാലും പറക്കുംതളികയെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ചൂടുപകര്‍ന്നിരിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍.

Related posts