മനുഷ്യാവകാശ കമ്മീഷനു ട്രെയിൻ യാത്രികരുടെ പരാതി; പാ​സ​ഞ്ച​ർ യാ​ത്ര​ികരുടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കണം

തു​റ​വൂ​ർ: ആ​ല​പ്പു​ഴ​യി​ൽ നി​ന്നും രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​ക്ക് പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി. ആ​ർ​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​ബി.​ബി​നു, പി. ​പ്രേം​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

16 കോ​ച്ചു​ക​ളു​ള്ള പാ​സ​ഞ്ച​ർ ട്ര​യി​നി​നു​പ​ക​രം 12 കോ​ച്ചു​ക​ൾ മാ​ത്ര​മു​ള്ള മെ​മു ട്രെ​യി​ൻ ഏ​ർപ്പെ​ടു​ത്തി​യ​താ​ണ് യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്തു​ന്ന സ്ഥി​രം പാ​സ​ഞ്ച​റി​നു പ​ക​രം ഏ​ർ​പെ​ടു​ത്തി​യ മെ​മു ട്രെ​യി​നി​ൽ കൂ​ടു​ത​ൽ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ മ​തി​യാ​യ കോ​ച്ചു​ക​ളോ​ടെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ക​യോ വേ​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts