സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​മി​താ​ഭ് ബ​ച്ച​ന് പ​രി​ക്ക്; വാ​രി​യെ​ല്ലി​ന് ക്ഷ​ത​മേ​റ്റത് ആ​ക്ഷ​ൻ രം​ഗത്തി​നിടെ


മും​ബൈ: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​ന് പ​രി​ക്ക്. വാ​രി​യെ​ല്ലി​ന് ക്ഷ​ത​മേ​റ്റ അ​മി​താ​ഭ് ബ​ച്ച​നെ ഹൈ​ദ​രാ​ബാ​ദി​ലെ എ​ഐ​ജി ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സി​ടി സ്‌​കാ​ൻ എ​ടു​ത്ത​ശേ​ഷം അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തു. പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന “പ്രൊ​ജ​ക്റ്റ് കെ’​യു​ടെ ഒ​രു ആ​ക്ഷ​ൻ രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ചു. ബ്ലോ​ഗ് പോ​സ്റ്റി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ​ത​ന്നെ​യാ​ണ് അ​പ​ക​ട​വി​വ​രം കു​റി​ച്ച​ത്. ച​ലി​ക്കു​ന്ന​തും ശ്വ​സി​ക്കു​ന്ന​തും വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും സു​ഖം പ്രാ​പി​ക്കാ​ൻ കു​റ​ച്ച് ആ​ഴ്ച​ക​ൾ എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

രോ​ഗ​മു​ക്തി നേ​ടു​ന്ന​ത് വ​രെ അ​മി​താ​ഭ് ബ​ച്ച​ന്‍റെ എ​ല്ലാ പി​പാ​ടി​ക​ളും മാ​റ്റി​വ​ച്ചു.

Related posts

Leave a Comment