ആ​ഷിയുടെ അടിവസ്ത്രത്തിൽ ഒളിപ്പച്ചത് 932 ഗ്രാം സ്വർണം; പേസ്റ്റ് രൂപത്തിലെ പിടിച്ചെടുത്ത സ്വർണത്തിന്‍റെ വില ഞെട്ടിക്കുന്നത്


മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ വ​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക്കി​ൽ നി​ന്നാ​ണ് 52 ല​ക്ഷം വ​രു​ന്ന 932 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ ദോ​ഹ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ​ന്ന​താ​യി​രു​ന്നു കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക്ക്.

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

വേ​സ്റ്റ് രൂ​പ​ത്തി​ലു​ള​ള സ്വ​ർ​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി.
പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള 1016 ഗ്രാം ​ഭാ​ര​മു​ള്ള ക്യാ​പ്‌​സ്യൂ​ളു​ക​ളാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

ഇ​ത് വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 932 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 52 ല​ക്ഷം രൂ​പ വ​രും. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സി.​വി. ജ​യ​കാ​ന്ത്, സൂ​പ്ര​ണ്ടു​മാ​രാ​യ അ​സീ​ബ്, കെ. ​ജി​നേ​ഷ്, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ന്ദീ​പ് കു​മാ​ർ, സു​രീ​ന്ദ​ർ ജ​ൻ​ജി​ദ്, കെ.​ആ​ർ. നി​ഖി​ൽ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ വ​ത്സ​ല, ലി​നി​ഷ്, പ്രീ​ഷ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts

Leave a Comment