അ​മി​തി​നും പൂ​ജ​യ്ക്കും സ്വ​ര്‍ണം

ബാ​ങ്കോ​ക്ക്: ഇ​ന്ത്യ​ന്‍ ബോ​ക്‌​സ​ര്‍ അ​മി​ത് പ​ന്‍ഘാ​ല്‍ ഈ ​വ​ര്‍ഷ​ത്തെ ര​ണ്ടാം സ്വ​ര്‍ണം നേ​ടി. ഏ​ഷ്യ​ന്‍ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലാ​ണ് പ​ന്‍ഘാ​ലി​ന്‍റെ സ്വ​ര്‍ണനേ​ട്ടം. വ​നി​ത​ക​ളി​ല്‍ ഇ​ന്ത്യ​യു​ടെ ത​ന്നെ പൂ​ജാ റാ​ണി​യും സ്വ​ര്‍ണ​ത്തി​ല്‍ മു​ത്ത​മി​ട്ടു. പു​രു​ഷ​ന്മാ​രു​ടെ 52 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ കൊ​റി​യ​യു​ടെ ഇ​ന്‍കെ കി​മി​നെ ഏ​ക​പ​ക്ഷീ​യ​മാ​യി 5-0ന് ​കീ​ഴ​ട​ക്കി​യാ​ണ് പ​ന്‍ഗാ​ല്‍ സ്വ​ര്‍ണം നേ​ടി​യ​ത്. പ​ന്‍ഘാ​ലി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ ആ​ദ്യ സ്വ​ര്‍ണം നേ​ടി​യ​തും.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ഈ ​ഫെ​ബ്രു​വ​രി​യി​ല്‍ ബ​ള്‍ഗേ​റി​യ​യി​ല്‍ ന​ട​ന്ന സ്ട്രാ​ന്‍ഡ്ജ മെ​മ്മേ​ാറി​യ​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ലും ഇ​ന്ത്യ​ന്‍ താ​രം സു​വ​ര്‍ണനേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു. ഈ ​വ​ര്‍ഷം 49 കി​ലോ ഗ്രാം ​വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് 52 കി​ലോ​ഗ്രാ​മി​ലേ​ക്കു മാ​റി​യ​ശേ​ഷം പ​ന്‍ഘാ​ലി​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​മാ​യി​രു​ന്നു.

വ​നി​ത​ക​ളു​ടെ 81 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ലോ​ക ചാ​മ്പ്യ​ന്‍ വാം​ഗ് ലി​ന​യെ ത​ക​ര്‍ത്താ​ണ് പൂ​ജ സ്വ​ര്‍ണ നേ​ട്ടം കൈ​വ​രി​ച്ച​ത്. ടൂ​ര്‍ണ​മെ​ന്‍റി​ലാ​കെ ഇ​ന്ത്യ 13 മെ​ഡ​ല്‍ നേ​ടി-ര​ണ്ടു സ്വ​ര്‍ണം, നാ​ലു വെ​ള്ളി, ഏ​ഴു വെ​ങ്ക​ലം.

പു​രു​ഷ​ന്മാ​രു​ടെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ദേ​ശീ​യ ചാ​മ്പ്യ​ന്‍ ദീ​പ​ക് സിം​ഗ് ( 49 കി​ലോ​ഗ്രാം), ക​വി​ന്ദ​ര്‍ ബി​ഷ്ത് (56 കി​ലോ​ഗ്രാം), ആ​ശി​ഷ് കു​മാ​ര്‍ (75 കി​ലോ​ഗ്രാം), വ​നി​ത​ക​ളി​ല്‍ സി​മ്രാ​ന്‍ജി​ത് കൗ​ര്‍ (64 കി​ലോ​ഗ്രാം) എ​ന്നി​വ​ര്‍ക്ക് വെ​ള്ളി​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.

പ​ന്‍ഘാലി​ന്‍റെ ആ​ക്ര​മ​ണ പ​ഞ്ചിം​ഗി​നു മു​ന്നി​ല്‍ പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ കൊ​റി​യ​ന്‍ താ​ര​ത്തി​നാ​യി​ല്ല. മി​ക​ച്ച പ്ര​തി​രോ​ധ​ത്തി​നി​ടെ ഇ​ന്ത്യ​ന്‍താ​രം കി​മി​നെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​മ്പ് ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ദീ​പ​ക് ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ നോ​ഡി​ര്‍ജോ​ന്‍ മി​ര്‍സാ​ഹ​മ​ദോ​വി​നോ​ടു തോ​റ്റ​ത്. ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രേ ഇ​ന്ത്യ ബൗ​ട്ട് റി​വ്യൂ സി​സ്റ്റ​ത്തി​നു പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

Related posts