വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ ക​ല്യാ​ണ​മേ​ളം! കൊ​ച്ച​നി​യ​ൻ ചേ​ട്ട​ന്‍റെ​യും ല​ക്ഷ്മി അ​മ്മാ​ൾ അ​മ്മ​യു​ടെ​യും വി​വാ​ഹം നാളെ ന​ട​ക്കും

തൃ​ശൂ​ർ: ക​ല്യാ​ണ​വീ​ട്ടി​ലെ തി​ക്കും തി​ര​ക്കു​മാ​ണ് രാ​മ​വ​ർ​മ​പു​ര​ത്തെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ. ഇ​ന്നു ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ ക​ല്യാ​ണ​മാ​ണ്. രാ​മ​വ​ർ​മ​പു​ര​ത്തു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൃ​ദ്ധസ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കൊ​ച്ച​നി​യ​ൻ ചേ​ട്ട​ന്‍റെ​യും ല​ക്ഷ്മി അ​മ്മാ​ൾ അ​മ്മ​യു​ടെ​യും വി​വാ​ഹം നാളെ ന​ട​ക്കും. നേ​ര​ത്തെ 30ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്നു പ​ല​ർ​ക്കും എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ൽ വി​വാ​ഹം ര​ണ്ടു ദി​വ​സം നേ​ര​ത്തെ​യാ​ക്കു​ക​യാ​യി​രു​ന്നു.

നാളെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽത​ന്നെ​യാ​ണ് വി​വാ​ഹ​മ​ണ്ഡ​പ​മൊ​രു​ങ്ങു​ന്ന​ത്. വി​വാ​ഹവീ​ടി​ന്‍റെ തി​ര​ക്കി​ലാ​ണ് വൃ​ദ്ധ​സ​ദ​നം. ദി​വ​സ​വും വി​രു​ന്നു​കാ​രു​ടെ തി​ര​ക്കു​ണ്ട്.ക​ല്യാ​ണ​ത്തി​നു ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ഹ​ക്ഷ​ണ​പ​ത്രി​ക​യും ത​യാറാ​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലെ​റ്റ​ർ​ഹെ​ഡി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത്. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ താ​മ​സ​ക്കാ​രും ജീ​വ​ന​ക്കാ​രും മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ ക​ല്യാ​ണ​ത്തി​ന് ഏ​വ​രേ​യും ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

Related posts