ജീവിതത്തില്‍ എല്ലാവര്‍ക്കും തെറ്റ് പറ്റും, പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴോ എല്ലാവരും തന്നെ അഹങ്കാരിയാക്കി, അന്ന് ഇതിനെ കുറിച്ച് ആരോടും പറഞ്ഞില്ല, ഒരുപാട് കരയുക മാത്രമായിരുന്നു ചെയ്തിരുന്നത്, തുറന്നുപറച്ചിലുമായി അമൃത സുരേഷ്

ചാനല്‍ റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ ഗായികയാണ് അമൃത സുരേഷ്. ഷോയ്ക്കിടെ കണ്ടുമുട്ടിയ നടന്‍ ബാലയുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്‌തെങ്കിലും ബന്ധം ഏറെനാള്‍ നീണ്ടുനിന്നില്ല. ഇപ്പോള്‍ സ്വന്തം മ്യൂസിക് ബാന്‍ഡുമായി സംഗീതരംഗത്ത് സജീവമാണ് അവര്‍.

അടുത്തിടെ ഒരു ചാനല്‍ ഷോയില്‍ അവര്‍ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആദ്യകാലങ്ങളില്‍ താന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഇതിനെ കുറിച്ച് ഉള്ളിലൊത്തുക്കി. അന്ന് അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴോ എല്ലാവരും തന്നെ അഹങ്കാരിയാക്കി. സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന എല്ലാ പെണ്‍കുട്ടികളും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകും. അന്ന് തനിയ്ക്ക് താങ്ങും തണലുമായത് എന്റെ കുടുംബമായിരുന്നുവെന്ന് അമൃത പറഞ്ഞു.

പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. സംഗീത മത്സര വേദിയില്‍ സ്വപ്നത്തോടെ നടന്നു കയറുന്ന അമൃതയെ മാത്രമേ എല്ലാവര്‍ക്കും അറിയുകയുള്ളൂ. എന്നാല്‍ അതിനപ്പുറം ജനങ്ങള്‍ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് അമൃത പറയുന്നു. പഠിത്തം ഉപേക്ഷിച്ച് നടന്നു കയറിയ പല വഴികളും പേടി സ്വപ്നമായിരുന്നു. അന്ന് ഇതിനെ കുറിച്ച് ആരോടും പറഞ്ഞില്ല. ഒരുപാട് കരയുക മാത്രമായിരുന്നു ചെയ്തിരുന്നത്.

ജീവിതത്തില്‍ എല്ലാവര്‍ക്കും തെറ്റ് പറ്റും. അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുകയുളളൂ. കൂടാതെ എന്റെ മകള്‍ ഒരിക്കലും ഒരു ദുര്‍ബലയായ അമ്മയുടെ മകളായി അറിയപ്പെടരുത്.

അവള്‍ വളരെ ബോള്‍ഡായ ഒരു അമ്മയുടെ മകളായി തന്നെ ജീവിക്കണം. ആ ലക്ഷ്യമാണ് തന്നെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അമൃത സുരേഷ് പറയുന്നു. 10 വര്‍ഷം മുന്‍പുള്ള അമൃത സുരേഷ് ചെറിയ കാര്യങ്ങള്‍ക്കു പോലും പൊട്ടിക്കരയുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. താന്‍ ആരാണെന്ന് അറിയാമെന്നും താരം പറഞ്ഞു.

Related posts