വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​മൃ​ത​പാ​ൽ സിം​ഗി​ന് ‘മൈ​ക്ക്’

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഖാ​ദൂ​ർ സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​മൃ​ത​പാ​ൽ സിം​ഗി​നു തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി “മൈ​ക്ക്’ അ​നു​വ​ദി​ച്ചു.

“വാ​രി​സ് പ​ഞ്ചാ​ബ് ദേ’ ​എ​ന്ന സം​ഘ​ട​ന​യു​ടെ ത​ല​വ​നാ​യ അ​മൃ​ത്പാ​ൽ ദേ​ശീ​യ സു​ര​ക്ഷാ​നി​യ​മ​പ്ര​കാ​രം അ​സ​മി​ലെ ദി​ബ്രു​ഗ​ഡ് ജ​യി​ലി​ലാ​ണ്.

ഫ​രീ​ദ്‌​കോ​ട്ട് (റി​സ​ർ​വ്) മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന സ​ര​ബ്ജീ​ത് സിം​ഗ് ഖ​ൽ​സ​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി “ഗ​ന്ന കി​സാ​ൻ’ (ക​രി​മ്പ് ക​ർ​ഷ​ക​ൻ) അ​നു​വ​ദി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​രി​ൽ ഒ​രാ​ളാ​യ ബി​യാ​ന്ത് സിം​ഗി​ന്‍റെ മ​ക​നാ​ണ് ഖ​ൽ​സ.

അ​തേ​സ​മ​യം, പ​ഞ്ചാ​ബി​ലെ 13 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന 328 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം അ​നു​വ​ദി​ച്ചു. പ​ഞ്ചാ​ബി​ലെ വോ​ട്ടെ​ടു​പ്പ് ജൂ​ൺ ഒ​ന്നി​നു ന​ട​ക്കും.

Related posts

Leave a Comment