അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മൂ​ന്നു ദി​വ​സം; മാ​ന​സി​ക വെ​ല്ലു​വി​ളി​ നേ​രി​ടു​ന്ന യുവതി മ​രി​ച്ചു

ബം​ഗ​ളൂ​രു: അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മൂ​ന്നു ദി​വ​സം ചെ​ല​വ​ഴി​ച്ച മാ​ന​സി​ക വെ​ല്ലു​വി​ളി​നേ​രി​ടു​ന്ന മ​ക​ള്‍ മ​രി​ച്ചു. ഉ​ടു​പ്പി ജി​ല്ല​യി​ലെ ഗോ​പാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജ​യ​ന്തി ഷെ​ട്ടി (62), മ​ക​ള്‍ പ്ര​ഗ​തി ഷെ​ട്ടി (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്നു ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഫോ​ണ്‍ എ​ടു​ക്കാ​താ​യ​തോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം അ​ബോ​ധ​വ​സ്ഥ​യി​ലാ​യി​രു​ന്ന മ​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യും മ​ക​ളും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.‌‌

Related posts

Leave a Comment