മ​ക​നോ​ടൊ​പ്പം വേ​ദി​യി​ലേ​ക്ക്: പ​ര​സ്പ​രം ചും​ബി​ച്ച് എ​മി​യും വെ​സ്റ്റ്‌​വി​ക്കും; എ​ൻ​ഗേ​ജ്മെ​ന്‍റ് പാ​ർ​ട്ടി ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ന​ടി എ​മി ജാ​ക്സ​ണും സം​ഗീ​ത​ജ്ഞ​നു​മാ​യ എ​ഡ് വെ​സ്റ്റ്‌​വി​ക്കും വി​വാ​ഹി​ത​രാ​കു​ന്നു എ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യാ​ലാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി ഇ​രു​വ​രും സം​ഘ​ടി​പ്പി​ച്ച എ​ൻ​ഗേ​ജ്മെ​ന്‍റ് ഡി​ന്ന​ർ പാ​ർ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

amy4

വെ​ള്ള നി​റ​ത്തി​ലു​ള്ള ഗൗ​ണി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് എ​മി പാ​ർ​ട്ടി​ക്കെ​ത്തി​യ​ത്. സിം​പി​ൾ ആ​ക്സ​സ​റീ​സാ​ണ് താ​രം ധ​രി​ച്ചി​രു​ന്ന​ത്. വെ​സ്റ്റ്‌​വി​ക്ക് വെ​ള്ള നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും കോ​ട്ടം പാ​ന്‍റു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. എ​മി മ​ക​നൊ​പ്പ​മാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

amy2

സോഷ്യൽ മീഡിയയിൽ എമി തന്നെയാണ് എൻഗേജ്മെന്‍റ് ഡിന്നർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. എമി ജാക്സണും എഡ് വെസ്റ്റ്‌വിക്കും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു. ഇ​രു​വ​രും 2023 ൽ ​പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​മി ജാ​ക്സ​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. 

amy3

ഹോ​ട്ട​ൽ വ്യ​വ​സാ​യി ജോ​ർ​ജ് പ​ന​യോ​റ്റൂ ആ​യി​രു​ന്നു ന​ടി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്. 2015 ൽ ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​ണ്ട്. 2019 ൽ ​ആ​ണ് ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞ​ത്.

amy1

 

 

Related posts

Leave a Comment