അ​ന​ന്യ​യു​ടെ മ​ര​ണം! പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഇ​ന്ന്; ഡോ​ക്ട​റു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും

കൊ​ച്ചി: ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ക്റ്റി​വി​സ്റ്റ് അ​ന​ന്യ​കു​മാ​രി അ​ല​ക്‌​സ് (28) ഫ്ളാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തും.

വി​ദ​ഗ്ദ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കും പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നും ശേ​ഷ​മാ​യി​രി​ക്കും മൊ​ഴി​യെ​ടു​ക്കു​ക.

വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന് ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണു പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു വി​ദ​ഗ്ദ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വാ​ണ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് അ​ന​ന്യ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​ന​ന്യ​യെ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ളാ​റ്റി​ല്‍ തൂ​ങ്ങ​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ക​ത്തു​നി​ന്നു വാ​തി​ല്‍ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സു​ഹൃ​ത്ത് നി​ര​വ​ധി ത​വ​ണ വി​ളി​ച്ചി​ട്ടും വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെത്തുട ര്‍​ന്ന് ഫ്ളാ​റ്റി​ന്‍റെ കെ​യ​ര്‍ ടേ​ക്ക​ര്‍ എ​ത്തി​യാ​ണു വാ​തി​ല്‍ തു​റ​ന്ന​ത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ട്രാ​ന്‍​സ്‌​ജെ​ൻ​ഡ​ര്‍ റേ​ഡി​യോ ജോ​ക്കി​കൂ​ടി​യാ​യി​രു​ന്ന അ​ന​ന്യ കൊ​ല്ലം പെ​രു​മ​ണ്‍ സ്വ​ദേ​ശി​യാ​ണ്. സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ന​ന്യ​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, അ​ന​ന്യ​യ്ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ഭി​ന്ന​ലിം​ഗ​ക്കാ​ര്‍ അ​ന​ന്യ​കു​മാ​രി സ​ര്‍​ജ​റി​ക്ക് വി​ധേ​യ​മാ​യ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

അ​ന​ന്യ​യ്ക്കു ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ന​ന്യ​യു​ടെ മെ​ഡി​ക്ക​ല്‍ റിക്കാ​ര്‍​ഡ്‌​സ് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Related posts

Leave a Comment