ക്രി​സ്മ​സ് – പു​തു​വ​ത്സ​രം; ക്ര​മ​സ​മാ​ധാ​ന​പാ​ല​നം  ഉറപ്പാക്കാൻ പ​രി​ശോ​ധ​ന​​ ക​ര്‍​ശ​ന​മാ​ക്കുമെന്ന് ജില്ലാ ക​ള​ക്ട​ര്‍

കൊല്ലം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ദി​വ​സ​ങ്ങ​ളി​ല്‍ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നും 24 മ​ണി​ക്കൂ​ര്‍ പ​രി​ശോ​ധ​നപോലി​സ്-​എ​ക്‌​സൈ​സ്-​മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്നി​വ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍.ആ​ഘോ​ഷ വേ​ള​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്സ​വ​കാ​ല​ത്ത് ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ള​വു​ക​ളും തൂ​ക്ക​ങ്ങ​ളും വ​കു​പ്പ് പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. സ​പ്ലൈ ഓ​ഫീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ഴ്ത്തി​വ​യ്പ്പ് ഉ​ള്‍​പ്പ​ടെ വി​ല​ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ണം. ന്യാ​യ​വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ താ​ലൂ​ക്ക്ത​ല സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ന്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

വ്യാ​ജ​മ​ദ്യ​ത്തി​ന്റെ അ​പ​ക​ടം മു​ന്നി​ല്‍​ക​ണ്ട് പോ​ലി​സും എ​ക്‌​സൈ​സും സം​യു​ക്ത പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യാ​ന്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ള്‍ രം​ഗ​ത്ത് ഇ​റ​ങ്ങ​ണം. കോ​ര്‍​പ​റേ​ഷ​ന്‍-​മു​നി​സി​പാ​ലി​റ്റി തു​ട​ങ്ങി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.
ക്രി​സ്മ​സ്, പു​തു​വ​ത്സ​രം എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ സി​റ്റി-​റൂ​റ​ല്‍ പൊ​ലി​സ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്ക​ണം. അ​മി​ത മ​ദ്യ​പാ​ന​വും അ​തി​വേ​ഗ വാ​ഹ​ന​മോ​ടി​ക്ക​ലും ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍​ക​ണം.

മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​വും തേ​ട​ണം. ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ല്‍ കാ​യ​ല്‍-​വ​യ​ല്‍ നി​ക​ത്ത​ല്‍ പോ​ലു​ള്ള അ​ന​ധി​കൃ​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത നി​ല​നി​ല്‍​ക്കെ മു​ഴു​വ​ന്‍ സ​മ​യ ജാ​ഗ്ര​ത പാ​ലി​ക്കാ​ന്‍ ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രെ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

Related posts