സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ടല്‍, തൊ​ഴി​ൽ​പ​ര​മാ​യ പ്ര​തി​സ​ന്ധി..​! വി​ജ​യി​ച്ചാ​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ നീ​തി ഉ​റ​പ്പാ​ക്കും; അ​ന​ന്യ അ​ല​ക്സ്

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്നു വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ൽ​സ​രി​ക്കു​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ്ഥാ​നാ​ർ​ഥി അ​ന​ന്യ അ​ല​ക്സ്.

മ​ല​പ്പു​റം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച “സ​ഭാ​ങ്കം’ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ല ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളും സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ലും തൊ​ഴി​ൽ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​യി നേ​രി​ടു​ക​യാ​ണ്.

വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി ഉ​യ​ർ​ന്നാ​ലും നി​ല​വി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ജോ​ലി ല​ഭി​ക്കു​ന്ന സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​ത്.

അ​തി​നാ​ൽ ത​ന്നെ റി​സ​ർ​വേ​ഷ​ൻ ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​ന​ന്യ പ​റ​ഞ്ഞു.

എ​ല്ലാ മ​നു​ഷ്യ​രെ​യും തു​ല്യ​രാ​യി കാ​ണു​ന്ന പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ലാ​ണ് സോ​ഷ്യ​ൽ ജ​സ്റ്റി​സ് പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

ഡി​എ​സ്ജെ​പി സ​വ​ർ​ണ മേ​ധാ​വി​ത്വ​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്ന വി​മ​ർ​ശ​നം ശ​രി​യ​ല്ല. സ​മ​ത്വ​ത്തി​ലൂ​ന്നി​യ നി​ല​പാ​ടും വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​നു​ള്ള ഇഛാ​ശ​ക്തി​യു​മാ​ണ് ഈ ​പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​വ​ണ​മെ​ന്ന നി​ർ​ബ​ന്ധ​മാ​ണ് വേ​ങ്ങ​ര മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണ് വേ​ങ്ങ​ര. വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ഇ​വി​ടെ നി​ന്നു ല​ഭി​ക്കു​ന്ന​ത്.

വോ​ട്ട​ർ​മാ​രു​ടെ സ്നേ​ഹ​വും സ​ന്തോ​ഷ​വും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നും മാ​റി​ചി​ന്തി​ക്കു​ന്ന​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ടെ​ന്നും ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്ന ഐ​ഡി​യി​ൽ ത​ന്നെ​യാ​കും വോ​ട്ടു ചെ​യ്യു​ക​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മ​ല​പ്പു​റം പ്ര​സ്ക്ല​ബ് പ്ര​തി​നി​ധി​ക​ളാ​യ കെ.​പി.​എം. റി​യാ​സ്, പി.​പി. ഷം​സീ​ർ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment