എനിക്കിട്ട് മാത്രം ശരിയാക്കിയല്ലേ..! ..! അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയില്ല; സ്വത്തിൽ പകുതിയോളവും അനധികൃതമെന്ന് വിജിലൻസ്

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലൻസ്. കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ബാബുവിന്‍റെ സ്വത്തിൽ പകുതിയോളവും അനധികൃതമെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.

ബാബു നല്‍കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലന്‍സ് നിലപാട്. അദ്ദേഹത്തിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നും വിജിലന്‍സ് ഡയറക്ടർ ഹൈക്കോടതിയിൽ നേരത്തേ അറിയിച്ചിരുന്നു.

ബാബുവിന്‍റെ ബേനാമിയെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമിന്‍റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്.

Related posts