ചാണക്യബുദ്ധിയുടെ കേന്ദ്രം! നോട്ടുകള്‍ നിരോധിക്കണമെന്ന ആശയം മോദിക്ക് പകര്‍ന്നുനല്കിയ അനില്‍ ബോകിലിനെക്കുറിച്ച് അറിയാം

modi anil500, 1000 നോട്ടുകള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചത് ആരാകും. ഇത്രമാത്രം സൂക്ഷ്മവും സങ്കീര്‍ണവുമായ തീരുമാനത്തിലേക്ക് നയിച്ച ബുദ്ധികേന്ദ്രം ഏതാണ്. അതേ കണ്ടെത്തിയിരിക്കുന്നു ആ ചാണക്യനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. അനില്‍ ബോകില്‍ എന്നാണ് ഈ ബുദ്ധികേന്ദ്രത്തിന്റെ നാമധേയം. ഔറംഗാബദ് സ്വദേശി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥ ക്രാന്തി സന്‍സ്ഥാന്‍ എന്ന പേരില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ചില ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അനില്‍.

അനില്‍ ബോകില്‍ തന്റെ തിയറിയായ അര്‍ദ്ധ ക്രാന്തിയില്‍ 500, 1000 എന്നിവ പിന്‍വലിച്ച് കള്ളപ്പണം എന്ന പ്രശ്‌നത്തെ തടയാം എന്ന് പറയുന്നണ്ട്. ജൂലൈയില്‍ കള്ളപ്പണം തടയാനുള്ള തന്റെ ആശയവുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളം അവര്‍ തമ്മിലുള്ള ചര്‍ച്ച നീണ്ടു. കള്ളപ്പണം തുരത്താന്‍ കറന്‍സി അസാധുവാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒക്ടോബര്‍ 26 ന് അനില്‍ ബോകില്‍ പ്രധാനമന്ത്രിക്ക് കത്തും അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോഡി പുതിയ തീരുമാനം എടുത്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തിലുള്ള ഉയര്‍ന്ന തുകയ്ക്കുള്ള നോട്ടകള്‍ പിന്‍വലിച്ചാല്‍ കള്ളപ്പണം തടയാമെന്നാണ്  അദ്ദേഹം അവകാശപ്പെടുന്നത്. നിലവിലുള്ള  നികുതി സമ്പ്രദായം മാറ്റി നികുതികള്‍ ഒറ്റ തവണയായി തീര്‍പ്പാക്കുന്ന രീതി നിലവില്‍ വരണമെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ തിയറിയെക്കുറിച്ചുള്ള ആശയങ്ങള്‍ വിശദീകരിക്കന്നതിനു അര്‍ദ്ധകാധി സംഘാഗങ്ങള്‍ നിരവധി രാഷ്ട്രിയ നേതാക്കളെ കണ്ടിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 95 ശതമാനം 1000, 500, 100 രൂപ നോട്ടുകളാണ് ഉള്ളത്. ഇത് അസാധുവാക്കി ബാങ്ക് ഇടപാടുകള്‍ ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ മുഖേനയാക്കിയാല്‍ രാജ്യത്ത് കള്ളപ്പണവും കള്ളനോട്ടും തടയാന്‍ കഴിയുമെന്നായിരുന്നു അനില്‍ ബോകില്‍ നിര്‍ദ്ദേശിച്ചത്. രാജ്യത്ത് ഒരു വര്‍ഷം 800 കോടി രൂപവരേയുള്ള പണമിടപാടുകളാണ് നടക്കുന്നത്. എന്നാല്‍ ഇതിന്റെ 20 ശതമാനം മാത്രമാണ് ബാങ്കിലൂടെ നടക്കുന്നത്, ബാക്കിയെല്ലാം പണമിടപാടാണ്. ഇത് രാജ്യത്ത് നികുതി നഷ്ടമുണ്ടാക്കാന്‍ ഇടയാക്കുന്നു. രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

Related posts