ഫോണ്‍ തുറന്ന യുവതി ഞെട്ടിപ്പോയി; സുഷമാ സ്വരാജിന് യുവതി അയച്ച ട്വിറ്റര്‍ സന്ദേശത്തിലെ ഇതിവൃത്തം ഇതായിരുന്നു…

samsungതന്റെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചെന്ന 22കാരി യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ജുഹു സ്വദേശിനായ മൃഗസംരക്ഷക പ്രവര്‍ത്തകയുടെ ഫോണിലേക്കാണ് ഡസന്‍ കണക്കിന് പോണ്‍ വീഡിയോകളും അശ്ലീല ഫോട്ടോകളും ഒഴുകിയെത്തിയത്. ഈ പോണ്‍ ദൃശ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത് യുവതി പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തു.

+917258940771, എന്ന നമ്പരില്‍ നിന്നാണ് യുവതിയുടെ ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചിട്ടുള്ളത്. ഇതേ ദൃശ്യങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലേക്കും അയച്ചിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ച ഉടന്‍ തങ്ങള്‍ അവര്‍ക്കു മറുപടി സന്ദേശമയച്ചെന്നും പരാതിയില്‍ എത്രയും വേഗം നടപടിയുണ്ടാകുമെന്നും മുംബൈ പോലീസ് വെബ് സെല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അശ്വിനി കോഹ് ലി പറഞ്ഞു.

Related posts