ജിംബ്രൂട്ടന് ആശംസകളുമായി താരങ്ങൾ! ലോക്ക്ഡൗൺ കഴിഞ്ഞ് വീട്ടിലേക്കു ക്ഷണിച്ച് മമ്മൂട്ടി; ചടങ്ങില്‍ പങ്കെടുത്തത് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാത്രം

ച​ല​ച്ചി​ത്ര​താ​രം ഗോ​കു​ല​ൻ​എം.​എ​സ് വി​വാ​ഹി​ത​നാ​യി. ധ​ന്യ​യാ​ണ് വ​ധു. പെ​രു​മ്പാ​വൂ​ർ ഇ​ര​വി​ച്ചി​റ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് ലോ​ക്ക് ഡൗ​ൺ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ‍​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യെ​ത്തി​യി​രു​ന്ന​ത്. നി​ര​വ​ധി താ​ര​ങ്ങ​ൾ ഗോ​കു​ല​ന് ആ​ശം​സ​യു​മാ​യെ​ത്തി. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം മ​മ്മൂ​ട്ടി വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗോ​കു​ല​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ഗോ​കു​ല​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്കത്ത് പ​ങ്ക് വ​ച്ച് ന​ട​ൻ ജോ​ജു ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്‍റെ ജിം​ബ്രൂ​ട്ട​ന് എ​ല്ലാ​വി​ധ വി​വാ​ഹ മം​ഗ​ളാ​ശം​ക​ളും നേ​രു​ന്നു​വെ​ന്നാ​ണ് ജ​യ​സൂ​ര്യ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ച​ത്.

ഗോ​കു​ല​ൻ എ​ന്ന പേ​രി​നേ​ക്കാ​ൾ ജിം​ബ്രൂ​ട്ട​ൻ എ​ന്ന പേ​രി​ലാ​ണ് ഗോ​കു​ല​ൻ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. പു​ണ്യാ​ള​ൻ അ​ഗ​ര്‍​ബ​ത്തീ​സ് എ​ന്ന സി​നി​മ​യി​ൽ ഗോ​കു​ല​ൻ അ​വ​ത​രി​പ്പി​ച്ച അ​വ​ത​രി​പ്പി​ച്ച ജിം​ബ്രൂ​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ന​ട​ൻ ജ​യ​സൂ​ര്യ​യാ​ണ് ജിം​ബ്രൂ​ട്ട​ൻ എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ആ​മേ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഗോ​കു​ല​ന്‍റെ അ​ര​ങ്ങേ​റ്റം.

1983, സ​പ്ത​മ​ശ്രീ ത​സ്ക​ര, യൂ ​ടൂ ബ്രൂ​ട്ട​സ്, പ​ത്തേ​മാ​രി, അ​നു​രാ​ഗ ക​രി​ക്കി​ൻ​വെ​ള്ളം, തോ​പ്പി​ൽ ജോ​പ്പ​ൻ, കോ​ലു​മി​ഠാ​യി, രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ടം, ഗോ​ദ, പു​ണ്യാ​ള​ൻ പ്രൈ.​ലി​മി​റ്റ​ഡ്, മോ​ഹ​ൻ​ലാ​ൽ, ഇ​ബി​ലി​സ്, ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി, ഉ​ണ്ട, എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​ര്, വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം, പൂ​ഴി​ക്ക​ട​ക​ൻ, ക​മ​ല എ​ന്നി​വ​യാ​ണ് ഗോ​കു​ല​ന്‍ അ​ഭി​ന​യി​ച്ച സി​നി​മ​ക​ള്‍.

Related posts

Leave a Comment