പതിനൊന്നാം വയസ് മുതല്‍..! കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; ബന്ധുവായ 60 കാരന്‍ കുടുങ്ങി

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ വ​ര്‍​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചു​വ​ന്ന 60 കാ​ര​ന്‍ അ​റ​സ്റ്റി​ൽ. ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ പ​തി​നൊ​ന്നാം വ​യ​സ് മു​ത​ല്‍ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ​യാ​യി പെ​ണ്‍​കു​ട്ടി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ക​യും മാ​നസി​ക പ്ര​ശ്ന​ങ്ങ​ള്‍ കാ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ‌

ഇ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി​യെ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന വി​വ​രം പു​റ​ത്തറി​യു​ന്ന​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബ​ന്ധു​ക്ക​ള്‍ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി​എ​ല്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ പു​ന​ലൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment