അമിത രക്തസ്രാവം! ആശുപത്രിയിലെത്തിച്ച യുവതി പ്രസവിച്ചെന്ന് ഡോക്ടര്‍; ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത് നവജാതശിശുവിന്റെ മൃതദേഹം; സംഭവം ചാരുംമൂട്

ചാ​രും​മൂ​ട്: ന​വ​ജാ​ത​ശി​ശു​വി​നെ ജ​നി​ച്ച​യു​ട​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത അ​മ്മ​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. നൂ​റ​നാ​ട് ഇ​ട​പ്പോ​ണ്‍ ക​ള​രി​യ്ക്ക​ൽ വ​ട​ക്കേ​തി​ൽ അ​ഞ്ജ​ന(36)​യെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. അ​മി​ത ര​ക്ത​സ്രാ​വ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ബാ​ഗി​ൽ​നി​ന്നാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ഞ്ജ​ന​യു​ടെ പ്ര​സ​വം.

ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശാ വ​ർ​ക്ക​റെ വി​വ​ര​മ​റി​യി​ച്ച് ഇ​വ​ർ യു​വ​തി​യെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ പ്ര​സ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ഞ്ഞി​ന്‍റെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും ക​ഴു​ത്തി​ലും മൂ​ക്കി​ലും പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി. ക​ര​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്ത​ലി​ൽ അ​ഞ്ജ​ന കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ജ​നി​ച്ചു​വീ​ണ കു​ഞ്ഞ് ആ​ദ്യ​മാ​യി ക​ര​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ക്ത​സ്രാ​വ​ത്തെ​ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​യെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു മൊ​ഴി​യെ​ടു​ത്ത​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു. വി​വാ​ഹ​മോ​ച​നം നേ​ടി​യ ഇ​വ​ർ പ​ന്ത​ളം കു​ര​ന്പാ​ല സ്വ​ദേ​ശി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts