അന്നദാനം മഹാദാനം..! ആശുപത്രി രോഗിക ൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയിട്ട് ആറുവർഷം; സംഘടനയെക്കുറിച്ചറിയാം

annadanamആ​ലു​വ: ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കും  എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും മു​ട​ങ്ങാ​തെ  വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ല്കു​ന്ന സം​ഘ​ട​ന ആ​റു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ്. ആ​ലു​വ സെ​ന്‍​റ് ഡൊ​മി​നി​ക് ദേ​വാ​ല​യ​ത്തി​ലെ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​ർ ചേ​ർ​ന്ന് തു​ട​ങ്ങി​യ അ​ന്ന​ദാ​ന​ത്തി​ന്‍​റെ ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജു​വും എം​എ​ൽ​എ അ​ൻ​വ​ർ സാ​ദ​ത്തും ചേ​ർ​ന്നു നി​ർ​വ​ഹി​ച്ചു.

ആ​ലു​വ സെ​ന്‍​റ് ഡൊ​മി​നി​ക്സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ തെ​ക്ക​ന്‍​റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സി​നി​മാ ന​ട​ൻ സ​ത്താ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ന്‍​റ് ഡൊ​മി​നി​ക് പ​ള്ളി​യി​ലെ മു​ൻ പാ​രീ​ഷ് വൈ​സ് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ്  മൂ​ത്തേ​ട​ൻ സെ​ക്ര​ട്ട​റി​യാ​യും പി.​പി. ചി​ന്ന​ൻ, പോ​ള​ച്ച​ൻ പ​യ്യ​പ്പി​ള്ളി, സോ​ണി പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ  അ​ട​ങ്ങു​ന്ന സം​ഘ​ട​ന​യാ​ണ്  എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഇ​രു​നൂ​റോ​ളം പേ​ർ​ക്ക് വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ ന​ല്കു​ന്ന​ത്.

ഇ​ട​വ​ക പ​ള്ളി​യി​ലെ  കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണ് സം​ഘ​ട​നാ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​ടി. ജേ​ക്ക​ബ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​ഷം​സു​ദ്ദീ​ൻ, ജോ​ബി ജോ​സ​ഫ്, ചി​ന്ന​മ്മ, പോ​ൾ , ഓ​മ​ന, ലി​സ​മ്മ പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts