തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉത്തര​വാ​ദി​! കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ തെ​ര.​ക​മ്മീ​ഷ​നെ​തി​രെ പ​രാ​തി ന​ൽ​കി

കോ​ൽ​ക്ക​ത്ത: കോ​വി​ഡ് ബാ​ധി​ച്ച് സ്ഥാ​നാ​ർ​ഥി മ​രി​ച്ച​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ പ​രാ​തി ന​ൽ​കി സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഖ​ർ​ദ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കാ​ജ​ൽ സി​ൻ​ഹ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഏ​പ്രി​ൽ 25ന് ​മ​രി​ച്ച​ത്.

തെ​ര. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​വും അ​വ​ഗ​ണ​ന​യു​മാ​ണ് നി​ര​വ​ധി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പി​ച്ച് കാ​ജ​ൽ സി​ൻ​ഹ​യു​ടെ ഭാ​ര്യ ന​ന്ദി​ത സി​ൻ​ഹ ഡെ​പ്യൂ​ട്ടി തെ​ര. ക​മ്മീ​ഷ​ണ​ർ സു​ദീ​പ് ജെ​യി​നി​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ കേ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യം പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ബം​ഗാ​ളി​ൽ എ​ട്ട് ഘ​ട്ട​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യെ​ന്ന് ന​ന്ദി​ത ആ​രോ​പി​ക്കു​ന്നു.

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ഘ​ട്ട​മാ​യി ഒ​റ്റ ദി​വ​സം കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

അ​സ​മി​ൽ അ​ത് മൂ​ന്ന് ദി​വ​സം കൊ​ണ്ട് മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ത്തി. എ​ന്നാ​ൽ ബം​ഗാ​ളി​ൽ അ​ത് എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പി​ടി​വാ​ശി പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment