ക​ണ്ട​ക്ട​ര്‍ സീറ്റ് മാറ്റിയിരുത്തി, ആ​ന്‍​മേ​രിക്കതു രക്ഷയായി! ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു…

കോ​ല​ഞ്ചേ​രി: അ​വി​നാ​ശി ബ​സ​പ​ക​ട​ത്തി​ല്‍​നി​ന്നു ദൈ​വ​കൃ​പ​യും ഭാ​ഗ്യ​വും​കൊ​ണ്ടു മാ​ത്ര​മാ​ണു താ​ന്‍ ര​ക്ഷ​പ്പെ​ട്ടതെന്ന് അ​പ​ക​ട​ത്തി​ല്‍ നി​സാ​ര പ​രിക്കു​ക​ളു​മാ​യി ര​ക്ഷ​പ്പെ​ട്ട ആ​ന്‍​മേ​രി.

തി​രു​വാ​ണി​യൂ​ര്‍ മം​ഗ​ല​ത്ത് വ​ര്‍​ഗീ​സിന്‍റെ ഇ​ള​യ മ​ക​ളാ​യ ആ​ന്‍​മേ​രി (22) കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌​സി ആ​ശു​പ​ത്രി​യു​ടെ ജെ 2 ​വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് തോ​ളെ​ല്ലി​നേ​റ്റ പൊ​ട്ട​ലും ശ​രീ​ര വേ​ദ​ന​ക​ളും ജീ​വ​ന്‍ തി​രി​ച്ചുകി​ട്ടി​യ​തി​ന്‍റെ ആശ്വാസത്തിൽ ഉ​ള്ളി​ലൊ​തു​ക്കുന്നു.

ബ​സി​ല്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന​റ്റ ശ​രീ​ര​ങ്ങ​ള്‍ ക​ണ്ട​തി​ന്‍റെ ആ​ഘാ​തം മു​ഖ​ത്ത് നി​ഴ​ലി​ക്കു​മ്പോ​ഴും നാ​ട്ടി​ലെ​ത്തി ഉ​റ്റ​വ​രു​ടെ മു​ഖ​ങ്ങ​ള്‍ കണ്ടതിന്‍റെ ആ​ശ്വാ​സം ക​ണ്ണി​ല്‍ തി​ള​ങ്ങു​ന്നു​.

ബം​ഗളൂ​രു തും​ഗൂ​രി​ന​ടു​ത്ത് സി​ദ്ധാ​ര്‍​ത്ഥ് ഡ​ന്‍റ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഹൗ​സ് സ​ര്‍​ജ​ന്‍​സി ചെ​യ്തു വ​രി​ക​യാ​ണ് ആ​ന്‍​മേ​രി. ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു.

പീ​നി​യ ബ​സ്റ്റ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്നു ബ​സി​ല്‍ ക​യ​റി ഡ്രൈ​വ​ര്‍ സീ​റ്റി​ന് നേ​രേ പു​റ​കി​ലു​ള്ള സീ​റ്റി​ല്‍ ഇ​രി​ക്കു​ക​യും ചെ​യ്തു. ബ​സ് സെ​റ്റി​ല്‍​മെന്‍റ് സ്റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ക്ട​ര്‍ ആ​ന്‍ മേ​രി​യോ​ട് ബ​സി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ഇ​ട​ത് വ​ശ​ത്തു​ള്ള സീ​റ്റി​ലേ​ക്ക് മാ​റിയി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ മാറിയിരിക്കൽ മരണത്തിൽനിന്നുള്ള രക്ഷപ്പെടലായി. ര​ക്ഷാ​ക​രം നീ​ട്ടി​യ ക​ണ്ട​ക്ട​ർ അ​പ​ക​ട​ത്തി​ല്‍ മ​രിക്കുകയും ചെയ്തു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി​യ പ​ത്ത​നം​തി​ട്ട​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ആ​ന്‍ മേ​രി​യെ യാ​ത്ര​ക്കാ​ര്‍ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

രാ​വി​ലെ​യോ​ടെ പെ​രു​മ്പാ​വൂ​രെ​ത്തി​യ ആ​ന്‍ മേ​രി​യെ മാ​താ​പി​താ​ക്ക​ള്‍ കൂ​ടെ കൂ​ട്ടി. കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌​സി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ നീ​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ന്‍ സു​ഖം പ്രാ​പി​ച്ചുവ​രു​ന്നു.

Related posts

Leave a Comment