സിനിമ ലോകത്ത് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത, ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡനം; പ്രമുഖ നടന്‍ ഒളിവില്‍

സിനിമാ രംഗത്തെ പീഡന കഥകള്‍ ഓരോന്നായി പുറത്ത് വരുന്ന കാഴ്ചയാണ് പോയ ദിവസങ്ങളില്‍ കണ്ടത്. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് ശേഷം നിരവധി നടിമാരാണ് വിവിധ ഭാഷകളില്‍ പീഡന ആരോപണങ്ങളുമായി എത്തിയത്. ഇപ്പോഴിതാ പുതിയ ആരോപണം എത്തിയിരിക്കുന്നത് കന്നഡ സിനിമാ ലോകത്ത് നിന്നാണ്.

കന്നടത്തിലെ പ്രമുഖ നടന്‍ സുബ്രഹ്മണ്യ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്. ബംഗുളുരു സ്വദേശിനിയായ യുവതിയാണ് സുബ്രമണ്യ പീഡിപ്പിച്ചെന്ന പരാതി നല്‍കിയിരിക്കുന്നത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

സുബ്രമണ്യയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് സഹോദരിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെയാണ്പീഡനം നടന്നതെന്നാണ് പരാതി. പാര്‍ട്ടിക്കെത്തിയ യുവതിക്ക് ശീതള പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു. വവിവാഹം നിശ്ചയിച്ചതിനാല്‍ ആദ്യം പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ല.

എന്നാല്‍ സംഭവത്തിന് ശേഷം നടന്‍ അവഗണിക്കാന്‍ തുടങ്ങിയതോടെ യുവതി പരാതിയുമായി എത്തുകയായിരുന്നു. ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതി വന്നതിനെ തുടര്‍ന്ന് സുബ്രമണ്യന്‍ ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

Related posts