വിപിൻ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഉടൻ പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രത്തിന് മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നു എ സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്.
വിപിൻ ആറ്റ്ലി, സാജിദ് യാഹിയ, ഡോമിനിക് ഡോo, കലേഷ് കണ്ണാട്ട്, ജെറി ജേക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം,മോസപ്പൻ, ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, സെബാൻ അഗസ്റ്റിൻ, മഞ്ജുശ്രീ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
മാക്രോം പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അണിമ നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ, ഗാനരചന-വിപിൻ ആറ്റ്ലീ, സെന്തിൽ കുമാർ ഗോവിന്ദ് രാജ്, ദീപക് ശങ്കർ, എഡിറ്റർ-രാജേഷ് കോടോത്ത്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം, കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, പരസ്യകല-ആർട്ടോ കാർപ്പസ്. പിആർഒ – എ.എസ്. ദിനേശ്.
