‘വീട് എവിടെ കോൺ​ഗ്രസേ’: വയനാട്ടില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ കുടില്‍ കെട്ടി ഡിവൈഎഫ്‌ഐ

വ​യ​നാ​ട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽക്കെട്ടി സമരവുമായി ഡിവൈഎഫ്ഐ. കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. ദു​ര​ന്ത​ബാ​ധി​ത​രെ കോ​ണ്‍​ഗ്ര​സ് വ​ഞ്ചി​ച്ചെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ ആ​രോ​പ​ണം.

കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫ് പ​റ​ഞ്ഞു. ന​മു​ക്ക് കോ​ണ്‍​ഗ്ര​സി​നെ അ​റി​യാം. ഇ​വ​ര്‍ എ​ല്ലാ കാ​ല​ത്തും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഉ​ഡാ​യി​പ്പാ​ണ്.

പ​ണം പി​രി​ച്ച് മു​ക്കു​ക എ​ന്ന​ത് ഇ​വ​രു​ടെ ഹോ​ബി​യാ​ണ്. അ​ങ്ങ​നെ​യു​ള്ള​വ​ര്‍ ദു​ര​ന്ത​ത്തെ പോ​ലും ഒ​രു സു​വ​ര്‍​ണാ​വ​സ​ര​മാ​യി ക​ണ്ട് പ​ണം പ​രി​ച്ച് മു​ക്കി എ​ന്ന​ത് ജ​ന​ത്തി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും വ​സീ​ഫ് പ​റ​ഞ്ഞു.

ത​ങ്ങ​ള്‍ അ​ധ്വാ​നി​ച്ചാ​ണ് പ​ണം പി​രി​ച്ച​ത്. 20 കോ​ടി രൂ​പ ഈ ​ടൗ​ണ്‍​ഷി​പ്പ് പ​ദ്ധ​തി​യി​ലേ​ക്ക് കൈ​മാ​റി​യ​വ​രാ​ണ് ഞ​ങ്ങ​ള്‍. ആ ​ഞ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​നെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. ഞ​ങ്ങ​ള്‍​ക്ക് അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും വ​സീ​ഫ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment