പഫ്‌സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു: 21കാരന്‍ മരിച്ചു

മു​ന​മ്പം: പ​ഫ്‌​സ് ക​ഴി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് യു​വാ​വ് മ​രി​ച്ചു. മു​ന​മ്പം സ്വ​ദേ​ശി ആ​ന്‍റോ​ണ്‍ (21) ആ​ണ് മ​രി​ച്ച​ത്. പ​ഫ്‌​സ് ക​ഴി​ക്കു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ എ​ന്താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് അ​റി​യാ​ന്‍ ക​ഴി​യൂ. ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് സം​ഭ​വം.

രാ​വി​ലെ പ​ള്ളി​യി​ല്‍ പോ​യി വ​ന്ന​തി​ന് ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ശ്വാ​സ​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​താ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ല്‍​കും. മൃ​ത​ദേ​ഹം കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment